[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ദുൽഖറും അദിതിയും ഒന്നിച്ച മനോഹര പ്രണയഗാനമെത്തി; വീഡിയോ കാണാം..!

മലയാളത്തിന്റെ യുവ താരമായ ദുൽഖർ സൽമാന്റെ പുതിയ തമിഴ് ചിത്രം റിലീസിന് ഒരുങ്ങുകയാണ്. കാജൽ അഗർവാൾ, അദിതി റാവു എന്നിവർ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിന്റെ പേര് ഹേ സിനാമിക എന്നാണു പ്രശസ്ത ഡാൻസ് മാസ്റ്റർ ബ്രിന്ദ ഗോപാൽ ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് മദൻ കർക്കിയാണ്. ഒരു റൊമാന്റിക് കോമഡി ആയി ഒരുക്കിയ ഈ ചിത്രത്തിലെ രണ്ടു ഗാനങ്ങൾ റിലീസ് ചെയ്തു വലിയ ഹിറ്റായി മാറിയിരുന്നു. അതിലൊന്ന് നായകൻ ദുൽഖർ സൽമാൻ ആലപിച്ച ഗാനമായിരുന്നു എന്നതും ശ്രദ്ധേയമാണ്. ഇപ്പോഴിതാ ഈ ചിത്രത്തിലെ മനോഹരമായ ഒരു പ്രണയ ഗാനം കൂടി എത്തിയിരിക്കുകയാണ്. ദുൽഖർ സൽമാനും അദിതി റാവുവും കൂടി ആടിപാടുന്ന, മേഘം എന്ന ഈ ഗാനം രചിച്ചിരിക്കുന്നത് മദൻ കർക്കിയാണ്. ഗോവിന്ദ് വസന്തയാണ് ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്.

ജിയോ സ്റ്റുഡിയോയും ഗ്ലോബൽ വൺ സ്റ്റുഡിയോയും വയാകോം മോഷൻ പിക്ചേഴ്സും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം മാർച്ച് മൂന്നിന് ആണ് ആഗോള റിലീസ് ആയി എത്തുക. ഹേ സിനാമികക്ക് വേണ്ടി കാമറ ചലിപ്പിച്ചത് പ്രീത ജയരാമനും ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് രാധ ശ്രീധറുമാണ്. ദുൽഖർ സൽമാൻ, കാജൽ അഗർവാൾ, അദിതി റാവു എന്നിവർക്കൊപ്പം തന്നെ നക്ഷത്ര നാഗേഷ്, മിർച്ചി വിജയ്, താപ്പ, കൗശിക്, അഭിഷേക് കുമാർ, പ്രദീപ് വിജയൻ കോതണ്ഡ രാമൻ, ഫ്രാങ്ക്, സൗന്ദര്യാ, ജെയിൻ തോംപ്സൺ, നഞ്ഞുണ്ടാൻ, രഘു, സംഗീത, ധനഞ്ജയൻ, യോഗി ബാബു എന്നിവരും ഈ ചിത്രത്തിലെ നിർണ്ണായക വേഷങ്ങൾ ചെയ്തിരിക്കുന്നു. ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് ആണ് ഈ ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നത്.

webdesk

Recent Posts

ധ്യാൻ ശ്രീനിവാസൻ – ലുക്മാൻ ചിത്രം ‘വള’ സെപ്റ്റംബർ 19 ന്

ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…

14 hours ago

കാന്താര ചാപ്റ്റർ -1 റിലീസ് ഒക്ടോബർ 2ന്. വിതരണം പൃഥ്വിരാജ് പ്രൊഡക്ഷൻസ്.

ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…

2 days ago

നിവിൻ പോളി ചിത്രം ” ബേബി ഗേൾ ” ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി.

ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്‌…

2 days ago

“വരവ് “അറിയിച്ച് ഷാജി കൈലാസും ജോജു ജോർജും.

ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…

3 weeks ago

പുതു വർഷത്തിൽ പുത്തൻ ചുവട് വെയ്പ്പുമായി ലിസ്റ്റിൻ സ്റ്റീഫന്റെ സൗത്ത് സ്റ്റുഡിയോസ്

പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…

3 weeks ago

എപിക് സ്‌ക്രീനുകളിൽ റിലീസ് ചെയ്യാൻ “ലോക”

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…

1 month ago

This website uses cookies.