ലേഡി സൂപ്പർ സ്റ്റാർ നയൻ താര തന്റെ കരിയറിൽ ആദ്യമായി ഇരട്ട വേഷത്തിൽ അഭിനയിക്കുന്ന ചിത്രമാണ് ഐറ. പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന തമിഴ് ചിത്രങ്ങളിൽ ഒന്ന് കൂടിയാണ് ഐറ ഇപ്പോൾ. ഈ ചിത്രത്തിലെ മേഘദൂതം എന്ന ഗാനത്തിന്റെ ലിറിക് വീഡിയോ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. മനോഹരമായ ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് കെ എസ് സുന്ദര മൂർത്തി ആണ്. വളരെ വ്യത്യസ്തവും ഞെട്ടിക്കുന്നതുമായ ഗെറ്റപ്പിലാണ് ഈ ചിത്രത്തിൽ നയൻ താര പ്രത്യക്ഷപ്പെടുന്നത് എന്നത് തന്നെയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റുകളിൽ ഒന്ന്. വമ്പൻ പ്രതീക്ഷയോടെയാണ് നയൻ താര ആരാധകരും സിനിമാ പ്രേമികളും ഈ ചിത്രത്തിന്റെ റിലീസ് കാത്തിരിക്കുന്നത്.
ഒരു ഹൊറർ ചിത്രമായി ഒരുക്കിയിരിക്കുന്ന ഐറ എഴുതി സംവിധാനം ചെയ്തത് സര്‍ജുന്‍ കെ.എം ആണ്. ലക്ഷ്മി, മാ തുടങ്ങിയ ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ ഈ സംവിധായകൻ എച്ചിരിക്കൈ’ എന്ന ത്രില്ലര്‍ സംവിധാനം ചെയ്‌തും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. നയന്‍താരയ്ക്ക് പുറമെ കലൈയരശന്‍, യോഗി ബാബു എന്നിവരും ചിത്രത്തില്‍ നിർണ്ണായക വേഷങ്ങൾ ചെയ്യുന്നുണ്ട്. മലയാളി താരം കുളപ്പുള്ളി ലീലയും ഈ ചിത്രത്തിൽ ഒരു വേഷം ചെയ്യുന്നുണ്ട്. കെ ജെ ആർ സ്റ്റഡീസിന്റെ ബാനറിൽ കോട്ടപ്പടി ജെ രാജേഷ് നിർമ്മിച്ച ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയത് സുദർശൻ ശ്രീനിവാസനും ഈ ചിത്രം എഡിറ്റ് ചെയ്തത് കാർത്തിക് ജോഗേഷും ആണ്. ഐറ രാജഗോപാൽ, കാവ്യാ എന്നീ പേരുള്ള കഥാപാത്രങ്ങളെയാണ് നയൻ താര ഈ ചിത്രത്തി അവതരിപ്പിക്കുന്നത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.