Neeli Official Trailer
മംമ്ത മോഹൻദാസിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ അൽത്താഫ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നീലി’. ഹൊറർ ത്രില്ലർ ജോണറിലാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. മലയാളത്തിലെ എക്കാലത്തെയും മികച്ച ഹൊറർ ചിത്രങ്ങളിൽ ഒന്നായ ‘കള്ളിയങ്കാട്ട് നീലി’യെ ഓർമിപ്പിക്കുന്ന ടൈറ്റിലാണ് സംവിധായകൻ ചിത്രത്തിന് നൽകിയിരിക്കുന്നത്. അമ്മയുടെയും മകളുടെയും ആത്മബന്ധത്തെ പ്രമേയമാക്കി ഒരുക്കുന്ന ഈ ചിത്രത്തിൽ ലക്ഷ്മി എന്ന കഥാപാത്രത്തെയാണ് മംമ്ത അവതരിപ്പിക്കുന്നത്. കാർബൺ എന്ന ചിത്രത്തിലാണ് മംമ്ത അവസാനമായി അഭിനയിച്ചിരുന്നത്, കുറെ വർഷങ്ങൾക്ക് ശേഷമാണ് നായിക പ്രാധാന്യമുള്ള ചിത്രത്തിൽ താരം അഭിനയിക്കുന്നത്. നീലിയുടെ പോസ്റ്ററുകളും ടീസറും സിനിമ പ്രേമികളുടെ പ്രതീക്ഷകളെ വാനോളം ഉയർത്തി എന്ന് തന്നെ വിശേഷിപ്പിക്കാം. ആസിഫ് അലി പുറത്തിറക്കിയ ഗാനവും ഇതിനോടകം ശ്രദ്ധ നേടി കഴിഞ്ഞിരുന്നു. പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ച് ചിത്രത്തിന്റെ ട്രെയ്‌ലർ മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കുമെന്ന് പോസ്റ്ററിലൂടെ അറിയിക്കുകയുണ്ടായി.
കാത്തിരിപ്പിന് വിരാമമെന്നപ്പോലെ നീലിയുടെ റിലീസിന് മുന്നോടിയായിട്ടുള്ള ട്രെയ്‌ലർ മമ്മൂട്ടി ഇന്നലെ പുറത്തുവിട്ടത് . ട്രെയ്‌ലറിലെ ഓരോ രംഗങ്ങളും പ്രേക്ഷകനെ ഭയപ്പെടുത്തും എന്ന കാര്യത്തിൽ തീർച്ച. ട്രെയ്‌ലറിലെ പഞ്ചാത്തല സംഗീതം ഉടനീളം മികച്ചു നിന്നു. ഒരു ഹൊറർ ചിത്രത്തിന് വേണ്ട എല്ലാ ചേരുവകളും കോർത്തിണക്കിയാണ് ട്രെയ്‌ലർ അണിയിച്ചൊരുക്കിയിരിക്കുന്നത്. ട്രെയ്‌ലറിലെ മംമ്തയുടെ പ്രകടനവും മികച്ചതായിരുന്നു. എല്ലാ പ്രേക്ഷകരെയും തീയറ്ററിലേക്ക് ആകർഷിക്കുന്ന തരത്തിലുള്ള ഒരു ട്രെയ്‌ലർ സമ്മാനിക്കാൻ അണിയറ പ്രവർത്തകർക്ക് സാധിച്ചു എന്ന് തന്നെ പറയണം. നീലിയുടെ തിരക്കഥ രചിച്ചിരിക്കുന്നത് റിയാസ് മാറാത്തുവും മുനീർ മുഹമ്മദുണ്ണിയും ചേർന്നാണ്. ചിത്രത്തിൽ അനൂപ് മേനോൻ, സിനിൽ സയ്‌നുദീൻ, ശ്രീകുമാർ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് മനോജ് പിള്ളയാണ്. എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത് സാജനാണ്. സൺ ആഡ്‌സിന്റെയും ഫിലിം പ്രൊഡക്ഷന്റെയും ബാനറിൽ സുന്ദർ മേനോനാണ് ചിത്രം നിർമ്മിക്കുന്നത്. ആഗസ്റ്റ് 10ന് നല്ല റിലീസോട് കൂടി ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തും.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.