ഒരു വലിയ ഇടവേളയ്ക്കു ശേഷം മലയാള സിനിമയിലേക്ക് മടങ്ങി വരികയാണ് മീര ജാസ്മിൻ. സത്യൻ അന്തിക്കാട് ഒരുക്കിയ ജയറാം ചിത്രമായ മകൾ ആണ് മീര നായികാ വേഷം ചെയ്യുന്ന പുതിയ ചിത്രം. അതിനൊപ്പം തന്നെ സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് ഈ താരം. ഇൻസ്റ്റഗ്രമിൽ ഒഫീഷ്യൽ ആയി അക്കൗണ്ട് തുടങ്ങിയ മീര തന്റെ പുത്തൻ ചിത്രങ്ങളും വീഡിയോകളുമായി നിറഞ്ഞു നിൽക്കുകയാണ്. കൂടുതലും തന്റെ ഗ്ലാമർ ചിത്രങ്ങളും ഫോട്ടോഷൂട് വീഡിയോയുമാണ് മീര പങ്കു വെക്കാറുള്ളത്. അത്കൊണ്ട് തന്നെ ആ ചിത്രങ്ങൾക്കും വീഡിയോകൾക്കും വലിയ സ്വീകരണമാണ് ലഭിക്കാറുള്ളതും. ഇപ്പോഴിതാ, ഈ താരത്തിന്റെ പുതിയ ഗ്ലാമറസ് ഫൊട്ടോഷൂട്ടിന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്. അതീവ ഗ്ലാമറസിലാണ് മീര ഫൊട്ടോയ്ക്ക് പോസ് ചെയ്യുന്നത് എന്ന് ഈ വീഡിയോയിൽ കാണാൻ സാധിക്കും.
റസ്റ്ററന്റിലിരുന്ന് മ്യൂസിക് കേട്ട് ഡാൻസ് ചെയ്യുന്ന വീഡിയോയാണ് അതിനു ശേഷം മീര ഇൻസ്റാഗ്രാമിൽ ഇട്ടത്. വനിതാ ദിന ആശംസകൾ നേർന്നുകൊണ്ടുള്ള പോസ്റ്റ് കൂടിയായിരുന്നു അത്. മീര ആറു വർഷങ്ങൾക്കു ശേഷം ആണ് മലയാളത്തിൽ നായികയായി എത്തുന്നത്. മകൾ കൂടാതെ വേറെയും മലയാള ചിത്രങ്ങൾ മീര കമ്മിറ്റ് ചെയ്തു കഴിഞ്ഞു എന്നാണ് സൂചന. മലയാള സിനിമയിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായ മീര ലോഹിതദാസ് ഒരുക്കിയ സൂത്രധാരനിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. സത്യൻ അന്തിക്കാടിനൊപ്പം രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം, വിനോദയാത്ര, അച്ചുവിന്റെ ‘അമ്മ തുടങ്ങി ഒരുപിടി ചിത്രങ്ങളിൽ മീര നേരത്തെ ജോലി ചെയ്തിട്ടുണ്ട്. മലയാളം കൂടാതെ മറ്റു തെന്നിന്ത്യൻ ഭാഷകളിലും അഭിനയിച്ചിട്ടുള്ള മീര ജാസ്മിൻ മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയെടുത്തിട്ടുള്ള നടി കൂടിയാണ്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.