മലയാളത്തിലെ പ്രശസ്ത നടിയായ മീര ജാസ്മിൻ ഇപ്പോൾ അഭിനയ രംഗത്തേക്കുള്ള തിരിച്ചു വരവിന്റെ പാതയിൽ ആണ്. മലയാളത്തിലും അന്യ ഭാഷകളിലുമായി ഇപ്പോൾ ചിത്രങ്ങൾ ചെയ്യുന്ന മീര ജാസ്മിൻ കഴിഞ്ഞ ദിവസമാണ് ഒഫീഷ്യൽ ആയി ഒരു ഇൻസ്റ്റഗ്രാം പ്രൊഫൈൽ ആരംഭിച്ചത്. അതിൽ മീര ഇട്ട ഫോട്ടോകൾ അപ്പോൾ മുതൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ തന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിലൂടെ മീര പുറത്തു വിട്ട ഒരു വീഡിയോ ആണ് എല്ലാവരുടേയും ശ്രദ്ധ നേടുന്നത്. മീരയുടെ ഫ്ലാറ്റ് ആണോ ഹോട്ടൽ മുറി ആണോ എന്ന് സംശയം ജനിപ്പിക്കുന്ന ഒരു മനോഹരമായ വലിയ മുറിയിൽ ആഹ്ളാദ നൃത്തം വെക്കുന്ന മീരയുടെ വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്. ഒരു ഹിന്ദി ഗാനത്തിന്റെ പശ്‌ചാത്തലത്തിൽ ആണ് ഈ നടി നൃത്തം വെക്കുന്നത്. സിനിമയിൽ സജീവമായതിന്റെ സന്തോഷവും ആരാധകരുടെ പിന്തുണ ഏറെ ലഭിക്കുന്നതിന്റെ സന്തോഷവും മീര പങ്കു വെച്ചിട്ടുണ്ട്.
മികച്ച നടിക്കുള്ള ദേശീയ പുരസ്‍കാരം വരെ നേടിയ ഈ മലയാള നടി, മലയാളം കൂടാതെ തമിഴ്, തെലുങ്കു, കന്നഡ ഭാഷകളിലും അഭിനയിച്ചു കയ്യടി നേടിയെടുത്തിട്ടുണ്ട്. ഇപ്പോൾ സത്യൻ അന്തിക്കാട് ഒരുക്കുന്ന പുതിയ ജയറാം ചിത്രത്തിലൂടെ ആണ് മീര ജാസ്മിൻ മലയാള സിനിമയിലേക്ക് മടങ്ങി വരുന്നത്. കുറച്ചു നാൾ മുൻപ് ഷൂട്ടിങ്ങിന്റെ ബ്രേക്ക് ടൈമിൽ തന്റെ കാരവാനിൽ സഹായികൾക്കൊപ്പം നൃത്തം ചെയ്യുന്ന മീരയുടെ ഒരു വീഡിയോയും ഇതുപോലെ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായിരുന്നു. ഇരുപതു വർഷം മുൻപ് സൂത്രധാരൻ എന്ന ലോഹിതദാസ്- ദിലീപ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച മീര ജാസ്മിൻ പിന്നീട് സൂപ്പർ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, ജയറാം, കുഞ്ചാക്കോ ബോബൻ, പൃഥ്വിരാജ്, എന്നിവരുടെയൊക്കെ നായികാ വേഷം ചെയ്തുകൊണ്ട് മലയാളത്തിലെ ഏറ്റവും മികച്ച നടിമാരിലൊരാൾ എന്ന പേര് നേടിയെടുത്ത ആളാണ്.
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
This website uses cookies.