കന്നഡ സുന്ദരി രചിതാ റാം, കല്യാൺ ദേവ് എന്നിവർ നായികയും നായകനുമായും എത്തുന്ന ഏറ്റവും പുതിയ തെലുങ്കു ചിത്രമാണ് മീനാക്ഷി. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ആദ്യ കന്നഡ ടീസർ റിലീസ് ചെയ്തിരിക്കുകയാണ്. ആദിത്യ മ്യൂസിക്കിന്റെ യൂട്യൂബ് ചാനലിൽ ആണ് ഈ ടീസർ ഫെബ്രുവരി ആറിന് റിലീസ് ചെയ്തത്. ഏകദേശം അഞ്ചു ലക്ഷത്തോളം കാഴ്ചക്കാരെയാണ് ഇതിനോടകം ഈ ടീസറിന് ലഭിച്ചിരിക്കുന്നത്. ആക്ഷനും പ്രണയവും നിറഞ്ഞ ഒരു പ്രമേയമാണ് ഈ ചിത്രം പറയുന്നത് എന്നാണ് ഇതിന്റെ ടീസർ സൂചിപ്പിക്കുന്നത്. പുലി വാസു സംവിധാനം ചെയ്ത ഈ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയത് സൂപ്പർ ഹിറ്റ് മ്യൂസിക് ഡയറക്ടർ ആയ എസ് തമൻ ആണ്. റിസ്‌വാൻ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ റിസ്‌വാൻ ഖുഷി ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
വരദരാജ് ചിക്കബല്ലാപുര വരികളും തിരക്കഥയും എഴുതിയ ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിച്ചത് ശ്യാം കെ നായിഡു ആണ്. മാർത്താണ്ഡ കെ വെങ്കിടേഷ് എഡിറ്റ് ചെയ്ത ഈ ചിത്രത്തിലെ ഒരു ലിറിക്കൽ വീഡിയോ സോങ് നേരത്തെ റിലീസ് ചെയ്യുകയും സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിരുന്നു. രഹസ്യ പ്രേമിയു നെ കന്നഡ എന്ന ഗാനമാണ് ആദ്യം റിലീസ് ചെയ്തത്. സൂപ്പർ മച്ചി എന്ന പേരിൽ ആണ് ഈ ചിത്രം തെലുങ്കിൽ റിലീസ് ചെയ്തത്. രാജേന്ദ്ര പ്രസാദ്, നരേഷ്, പോസാനി കൃഷ്ണ മുരളി, പ്രഗതി, അജയ്, ജബർദസ്ത് മഹേഷ്, സത്യാ, ഭദ്രം, പൃഥ്‌വി രാജ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. തെലുങ്കിൽ മികച്ച അഭിപ്രായമാണ് ഈ ചിത്രം നേടിയെടുത്തത്.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.