ജനപ്രിയ നായകൻ ദിലീപിന്റെയും മഞ്ജു വാര്യരുടേയും മകൾ മീനാക്ഷി മലയാള സിനിമാ പ്രേക്ഷകർക്കിടയിൽ ഏറെ പരിചിതയാണ്. ദിലീപിനൊപ്പമുള്ള മീനാക്ഷിയുടെ ചിത്രങ്ങളും അതോടോപ്പം ചില നൃത്ത വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. ഇപ്പോഴിതാ മീനാക്ഷിയുടെ പുതിയ ഡാൻസ് വീഡിയോയും വമ്പൻ ശ്രദ്ധയാണ് നേടിയെടുക്കുന്നത്. ഇത്തവണ തന്റെ അപാരമായ മെയ് വഴക്കം കൊണ്ടാണ് മീനാക്ഷി ശ്രദ്ധ നേടുന്നത്. ഇൻസ്റാഗ്രാമിലൂടെ മീനാക്ഷി പങ്കു വെച്ചിരിക്കുന്ന നൃത്ത വീഡിയോ ആണ് വൈറൽ ആവുന്നത്. ഒരു ഹിന്ദി ഗാനത്തിനാണ് ഇത്തവണ മീനാക്ഷി ചുവടു വെച്ചിരിക്കുന്നത്. സഞ്ജയ് ലീല ബൻസാലി ഒരുക്കിയ പദ്മാവതി എന്ന ചിത്രത്തിലെ നെയ്‌നോവാലെ എന്ന ഗാനത്തിനാണ് മീനാക്ഷി ദിലീപ് ചുവടു വെച്ചിരിക്കുന്നത്. അതിനു വലിയ കയ്യടി പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നതിനൊപ്പം, അമ്മ മഞ്ജു വാര്യർക്കൊപ്പം മീനാക്ഷി ചുവടു വെക്കുന്നത് കാണാൻ കാത്തിരിക്കുന്നു എന്നും ആരാധകർ കുറിക്കുന്നു.
https://www.instagram.com/p/CPH_ZdgJdhq/
മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്നറിയപ്പെടുന്ന മഞ്ജു വാര്യർ ഒരു മികച്ച ക്ലാസിക്കൽ ഡാൻസർ ആണ്. ഏതായാലും ഇപ്പോൾ പുറത്തു വന്ന വീഡിയോയിൽ അപാരമായ മെയ് വഴക്കത്തോടെയാണ് മീനാക്ഷി നൃത്തം ചെയ്യുന്നത് എന്നും മീനാക്ഷിയുടെ നൃത്തം മഞ്ജു വാര്യരെ ഓർമിപ്പിക്കുന്നു എന്നും ആരാധകർ പറയുന്നു. മീനാക്ഷിയുടെ അടുത്ത സുഹൃത്തും നടിയുമായ നമിത പ്രൊമോദും ആ വീഡിയോക്ക് അടിയിൽ കമന്റ് ചെയ്തിട്ടുണ്ട്. ഈ വർഷമാദ്യം സംവിധായകനും നടനും ദിലീപിന്റെ അടുത്ത സുഹൃത്തുമായ നാദിർഷായുടെ മകൾ ആയിഷയുടെ വിവാഹ ആഘോഷങ്ങളിൽ മീനാക്ഷി കൂട്ടുകാർക്കൊപ്പം ഡാൻസ് ചെയ്തത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മീനാക്ഷി സിനിമയിൽ വരുമോ എന്നുള്ള ചോദ്യങ്ങൾ പലപ്പോഴായി ഉയർന്നു കേട്ടിട്ടുണ്ടെങ്കിലും അഭിനയത്തോട് മീനാക്ഷിക്ക് അത്ര പ്രിയമില്ല എന്നുള്ള റിപ്പോർട്ടുകളാണ് വരുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.