യുവ താരം നിവിൻ പോളി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ പടവെട്ട് ഈ വരുന്ന ഒക്ടോബർ ഇരുപത്തിയൊന്നിന് റിലീസിന് ഒരുങ്ങുകയാണ്. ഇതിന്റെ പോസ്റ്ററുകൾ, ടീസർ, ട്രൈലെർ എന്നിവയൊക്കെ മികച്ച പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുത്തത്. ഇപ്പോഴിതാ ഈ ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ വീഡിയോ കൂടി റിലീസ് ചെയ്തിരിക്കുകയാണ്. ഈ ഗാനത്തിന്റെ ഒരു പ്രോമോ വീഡിയോ രണ്ട് ദിവസം മുൻപ് പുറത്ത് വരികയും പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഏതായാലൂം മഴപ്പാട്ട് എന്ന പേരിൽ പുറത്ത് വന്നിരിക്കുക അതിമനോഹരമായ ഈ പ്രണയ ഗാനം ഇപ്പോൾ പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് നേടുന്നത്. ഈ ഗാനം രചിച്ചത് അൻവർ അലി, ആലപിച്ചത് ഗോവിന്ദ് വസന്ത, ആനി അമി എന്നിവരും, ഇതിന് ഈണം ഒരുക്കിയത് ഗോവിന്ദ് വസന്തയുമാണ്. നവാഗതനായ ലിജു കൃഷ്ണ രചിച്ചു സംവിധാനം ചെയ്ത പടവെട്ട് നിവിൻ പോളി ആരാധകരും സിനിമ പ്രേമികളും ഏറെ നാളായി കാത്തിരിക്കുന്ന ഒരു സിനിമയാണ്.
അരുവി എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ അദിതി ബാലനാണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത്. നിവിൻ പോളി കഥാപാത്രവും അദിതി ബാലൻ അവതരിപ്പിക്കുന്ന കഥാപാത്രവും തമ്മിൽ മൊട്ടിടുന്ന പ്രണയമാണ് ഇപ്പോൾ പുറത്ത് വന്ന ഈ ഗാനത്തിന്റെ ദൃശ്യങ്ങളിലൂടെ നമ്മുക്ക് കാണാൻ സാധിക്കുന്നത്. യുവ താരം സണ്ണി വെയ്‌ന്റെ സണ്ണി വെയ്ൻ പ്രൊഡക്ഷൻസ്, യോഡ്ലീ ഫിലിംസ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന പടവെട്ടിനു വേണ്ടി വലിയ രീതിയിലുള്ള ശാരീരിക മാറ്റമാണ് നിവിൻ പോളി നടത്തിയത്. ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്, ഷമ്മി തിലകൻ, വിജയരാഘവൻ, കൈനകിരി തങ്കരാജ്, ബാലൻ പാറക്കൽ, സുധീഷ് എന്നിവരുമഭിനയിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് ഷെഫീഖ് മുഹമ്മദ് അലിയും ഇതിനു കാമറ ചലിപ്പിച്ചത് ദീപക് ഡി മേനോനുമാണ്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.