സൂപ്പർ ഹിറ്റ് സംവിധായകൻ സത്യൻ അന്തിക്കാട് ഒരുക്കിയ ഏറ്റവും പുതിയ ചിത്രമായ മകൾ റിലീസിന് ഒരുങ്ങുകയാണ്. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ഇതിന്റെ ടീസർ എന്നിവ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ടീസർ റിലീസ് ചെയ്തിരിക്കുകയാണ്. മായല്ലേ എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം രചിച്ചത് ബി കെ ഹരിനാരായണൻ ആണ്. വിഷ്ണു വിജയ് സംഗീതം നൽകിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരൻ, വിഷ്ണു വിജയ് എന്നിവർ ചേർന്നാണ്. വളരെ രസകരമായ ഈ ടീസർ കട്ട് ഒരുക്കിയത് സത്യൻ അന്തിക്കാടിന്റെ മകനും വരനെ ആവശ്യമുണ്ട് എന്ന സൂപ്പർ ഹിറ്റ് ഒരുക്കിയ സംവിധായകനുമായ അനൂപ് സത്യൻ ആണെന്ന പ്രത്യേകതയുമുണ്ട്. ജയറാം, മീര ജാസ്മിൻ, ദേവിക സഞ്ജയ്, സിദ്ദിഖ്, ഇന്നസെന്റ്, നസ്ലെൻ എന്നിവരൊക്കെ പ്രത്യക്ഷപ്പെടുന്ന ഈ ടീസർ വളരെ രസകരമായാണ് ഒരുക്കിയിരിക്കുന്നത്.
ശ്രീനിവാസൻ, അൽത്താഫ് സലിം, ജയശങ്കർ, ഡയാന ഹമീദ്, മീര നായർ, ശ്രീധന്യ, നിൽജ ബേബി, ബാലാജി മനോഹർ എന്നിവരും അഭിനയിച്ച ഈ ചിത്രം, സെൻട്രൽ പ്രൊഡക്ഷൻസ് ആണ് നിർമ്മിച്ചിരിക്കുന്നത്. പ്രശസ്ത ഛായാഗ്രാഹകൻ എസ് കുമാർ കാമറ ചലിപ്പിച്ച മകൾ എഡിറ്റ് ചെയ്യുന്നത് ഒ രാജഗോപാൽ, ഇതിനു പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് രാഹുൽ രാജ് എന്നിവരാണ്. ഡോക്ടർ ഇക്ബാൽ കുറ്റിപ്പുറം രചിച്ച ഈ ഫാമിലി എന്റെർറ്റൈനെറിനു മീര ജാസ്മിൻ മലയാളത്തിലേക്ക് ഒരിടവേളക്ക് ശേഷം മടങ്ങി വരുന്ന ചിത്രം കൂടിയാണെന്ന പ്രത്യേകതയുമുണ്ട് . അച്ചുവിന്റെ അമ്മ, രസതന്ത്രം, വിനോദയാത്ര, ഇന്നത്തെ ചിന്താവിഷയം എന്നീ സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ ആണ് മീര ജാസ്മിൻ ഇതിനു മുൻപ് അഭിനയിച്ചത്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.