പ്രശസ്ത മലയാള സിനിമാ താരം സ്വാസിക നായികാ വേഷത്തിലെത്തിയ ഒരു ഹൃസ്വ ചിത്രമാണ് മറ്റൊരു കടവിൽ. പ്രശസ്ത നടനും സംവിധായകനുമായ ജൂഡ് ആന്റണി ജോസഫും ഈ ഹൃസ്വ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. 2013 ൽ പുറത്തിറങ്ങിയ ഹിറ്റ് ഷോർട്ട് ഫിലിം കുളിസീനിന്റെ രണ്ടാം ഭാഗമായാണ് ഈ ഹൃസ്വ ചിത്രം ഒരുക്കിയിരിക്കുന്നത്. മറ്റൊരു കടവിൽ; കുളിസീൻ 2 എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രാഹുൽ കെ. ഷാജിയാണ്. ഏഴ് വർഷങ്ങൾക്കിപ്പുറം ഏരിയ ഹെന്ന പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സുനിൽ നായർ നിർമ്മാണം നിർവഹിച്ചിരിക്കുന്ന ഈ ഹൃസ്വ ചിത്രത്തിൽ സ്വാസിക, ജൂഡ് ആന്റണി ജോസഫ് എന്നിവർക്കൊപ്പം സിനിമാതാരം അൽതാഫ് മനാഫും പാഷാണം ഷാജിയും സംവിധായകൻ ബോബൻ സാമുവലും അഭിനയിച്ചിട്ടുണ്ട്. ഏതായാലും ഈ പുതിയ ഹൃസ്വ ചിത്രം വലിയ ശ്രദ്ധയാണ് സോഷ്യൽ മീഡിയയിൽ നിന്നും നേടിയെടുക്കുന്നത്.
നീന്തല്‍ അറിയാത്ത ഭർത്താവും നീന്തിക്കുളിക്കാൻ ഇഷ്ടപ്പെടുന്ന ഭാര്യയുമാണ് ഈ ഹൃസ്വ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. ഭാര്യയുടെ നീന്തൽക്കുളി കാരണം ഉറക്കം നഷ്‍ടപ്പെടുന്ന രമേശൻ എന്ന യുവാവ് ചെയുന്ന ചില കാര്യങ്ങളുടെ രസകരമായ ആവിഷ്ക്കാരമാണ് ഈ ഹൃസ്വ ചിത്രത്തിലൂടെ സംവിധായകൻ നടത്തിയിരിക്കുന്നത്. ജൂഡ് ആന്റണി ജോസഫ്, സ്വാസിക എന്നിവരുടെ ഗംഭീര പ്രകടനം തന്നെയാണ് ഈ ഹൃസ്വ ചിത്രത്തിന്റെ നട്ടെല്ല്. കുളിസീൻ ആദ്യഭാഗത്തിലെ നായകനായ മാത്തുക്കുട്ടിയും ഈ രണ്ടാം ഭാഗത്തിൽ അതിഥി വേഷത്തിൽ എത്തിയിട്ടുണ്ട്. സുമേഷ് മധു തിരക്കഥയും സംഭാഷണവും ഒരുക്കിയ ഈ ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നതു രാഹുൽ രാജ് ആണ്. രാജേഷ് സുബ്രമണ്യം ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് അശ്വിൻ കൃഷ്ണയാണ്.
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ ഒരുക്കിയ രേഖാചിത്രം എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. അനശ്വര…
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
This website uses cookies.