സൂപ്പർ ഹിറ്റായ മലയാള ചിത്രം അയ്യപ്പനും കോശിയും തെലുങ്കിലേക്ക് റീമേക് ചെയ്യുകയാണ്. ഭീംല നായക് എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ പവൻ കല്യാൺ, റാണ ദഗ്ഗുബതി എന്നിവരാണ് അഭിനയിക്കുന്നത്. മലയാളത്തിൽ ബിജു മേനോൻ അവതരിപ്പിച്ച അയ്യപ്പൻ നായർ എന്ന കഥാപാത്രം തെലുങ്കിൽ പവൻ കല്യാൺ അവതരിപ്പിക്കുമ്പോൾ കഥാപാത്രത്തിന്റെ പേര് ഭീംല നായക് എന്നാണ്. പൃഥ്വിരാജ് മലയാളത്തിൽ അവതരിപ്പിച്ച കഥാപാത്രം കോശി കുര്യൻ ആണ്. ഈ കഥാപാത്രമായി തെലുങ്കിൽ അഭിനയിക്കുന്നത് റാണ ദഗ്ഗുബതി ആണ്. ഈ ചിത്രത്തിന്റെ ഒരു ടീസർ, മേക്കിങ് വീഡിയോ, സോങ് ടീസർ എന്നിവ നേരത്തെ വരുകയും സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇതിന്റെ പുതിയ വീഡിയോ പ്രോമോ കൂടി എത്തിയിരിക്കുകയാണ്. ഭീംല നായക് എന്ന പവൻ കല്യാൺ കഥാപാത്രത്തെ ആഘോഷിക്കുന്ന ഒരു ഗാനവുമായി, ദീപാവലി സ്പെഷ്യൽ ആയാണ് ഈ വീഡിയോ പുറത്തു വിട്ടിരിക്കുന്നത്.
പവൻ കല്യാണിനൊപ്പം റാണ ദഗ്ഗുബതിയെയും ഈ വീഡിയോയിൽ നമ്മുക്ക് കാണാൻ സാധിക്കും. ലാല ഭീംല എന്ന് തുടങ്ങുന്ന ഒരു തീം സോങ് ആണ് ഈ വീഡിയോയിൽ ഉപയോഗിച്ചിരിക്കുന്നത്. അന്തരിച്ചു പോയ സംവിധായകൻ സച്ചി ആണ് അയ്യപ്പനും കോശിയും ഒരുക്കിയത്. സച്ചിയുടെ അവസാന ചിത്രമായിരുന്നു അത്. തെലുങ്കിൽ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സാഗര്‍ കെ. ചന്ദ്ര ആണ്. തമന്‍ എസ് സംഗീതമൊരുക്കിയ ഈ ചിത്രം സിതാര എന്റര്‍ടെയ്ന്‍മെന്റിസിന്റെ ബാനറില്‍ നാഗ വംശിയാണ് നിർമ്മിക്കുന്നത്. ത്രിവിക്രം ശ്രീനിവാസ് ആണ് ഈ ചിത്രത്തിന്റെ തെലുങ്കു സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത്. അതുപോലെ ഈ ചിത്രത്തിൽ റാണ ദഗ്ഗുബതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് ഡാനിയേൽ ശേഖർ എന്നാണെന്നും പുറത്തു വിട്ടിട്ടുണ്ട്. നിത്യ മേനോൻ, സമുദ്രക്കനി എന്നിവരും അഭിനയിക്കുന്ന ഈ റീമേക് അടുത്ത വർഷമാണ് റിലീസ് ചെയ്യുക.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
This website uses cookies.