സൂപ്പർ സ്റ്റാർ രജനികാന്ത് നായകനായി എത്തുന്ന പുതിയ ചിത്രമാണ് അണ്ണാതെ. സിരുതൈ, വീരം, വേതാളം, വിശ്വാസം തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ ഒരുക്കിയ ശിവ സംവിധാനം ചെയ്ത ഈ ചിത്രം അടുത്ത മാസം ആദ്യം ദീപാവലി റിലീസ് ആയി ലോകം മുഴുവൻ റിലീസ് ചെയ്യാൻ പോവുകയാണ്. ആരാധകർ വമ്പൻ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ, ടീസർ, ഗാനങ്ങൾ എന്നിവ ഇപ്പോൾ തന്നെ സോഷ്യൽ മീഡിയ കീഴടക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ നായികമാർക്കൊപ്പം സൂപ്പർ സ്റ്റാർ ആടിപാടുന്ന ഗാനമാണ് ശ്രദ്ധ നേടുന്നത്. ഈ ചിത്രത്തിൽ ലേഡി സൂപ്പർ സ്റ്റാർ നയൻതാര, ദേശീയ അവാർഡ് ജേതാവ് കീർത്തി സുരേഷ്, പഴയകാല സൂപ്പർ നായികമാരായ ഖുശ്‌ബു, മീന എന്നിവരാണ് പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോൾ ഈ ചിത്രത്തിലെ മരുധാനി എന്നു തുടങ്ങുന്ന ഗാനരംഗത്തിൽ രജനികാന്തിനൊപ്പം മീന, ഖുശ്ബു, കീർത്തി സുരേഷ് എന്നീ നായികമാർ നൃത്തം വെക്കുന്നത് നമ്മുക്ക് കാണാൻ സാധിക്കും.
ഒരുകാലത്ത് രജനീ ചിത്രങ്ങളിലെ ഹിറ്റ് നായികമാരായിരുന്നു ഖുശ്ബുവും മീനയും. പ്രകാശ് രാജ്, സൂരി, സതീഷ്, ജഗപതി ബാബു എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ഡി ഇമന്‍ ആണ്. മണി അമുധൻ വരികൾ രചിച്ചിരിക്കുന്ന മേൽ പറഞ്ഞ ഗാനം ആലപിച്ചിരിക്കുന്നത് നകാസ് ആസിസ്, അന്തോണി ദാസൻ, വന്ദന ശ്രീനിവാസൻ എന്നിവർ ചേർന്നാണ്. രജനീകാന്തിന്റെ സഹോദരി വേഷമാണ് ഈ ചിത്രത്തിൽ കീർത്തി സുരേഷ് ചെയ്യുന്നത് എന്നാണ് സൂചന. കീർത്തി സുരേഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വിവാഹത്തിന്റെ പശ്ചാത്തലത്തിൽ വരുന്ന ഗാനമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
This website uses cookies.