ശ്രീഹരി കെ പിള്ളൈ യുടെ തിരക്കഥയിൽ നിതീഷ് പി എച് സംവിധാനം നിർവ്വഹിക്കുകയും രാഹുൽ രാധാകൃഷ്ണൻ ക്യാമറ കൈകാര്യം ചെയ്യുകയും ചെയ്ത ഷോർട് ഫിലിം ആണ് മാർഗരറ്റ്. ഒരുപാട് പരിമിതികൾക്ക് ഉള്ളിൽ നിന്ന് കൊണ്ട് ചെയ്ത ഈ ഷോർട് ഫിലിം സിനിമയെ സ്നേഹിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ സ്വപ്നങ്ങളിലേക്കുള്ള ആദ്യ ചുവട് വയ്പ്പാണ്. ഒരു മരണവും അതിന്റെ പുറകിലെ രഹസ്യങ്ങൾ ചുരുളഴിക്കുന്ന ചില സംഭവ വികാസങ്ങളുമാണ് ഈ ഹൃസ്വ ചിത്രം നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത്. മികച്ച തിരക്കഥയും കയ്യടമുള്ള സംവിധാനവും കൊണ്ട് ശ്രദ്ധ നേടുന്ന ഈ ഹൃസ്വ ചിത്രത്തിന്റെ ഹൈലൈറ്റ് ഇതിന്റെ കിടിലൻ ക്ലൈമാക്സ് തന്നെയാണ്.
രോഹിത് പിബി ഒരുക്കിയ പശ്ചാത്തല സംഗീതമാണ് ഈ ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ് എന്ന് പറയാം. പശ്ചാത്തല സംഗീതം ഈ ചിത്രത്തിന്റെ ജീവനായിട്ടുണ്ട് എന്ന് തന്നെ പറയാം. രാഹുൽ രാധാകൃഷ്ണൻ ഒരുക്കിയ ദൃശ്യങ്ങളും മാർഗരറ്റിന്റെ മികവുകളിൽ ഒന്നാണ്. ഒരു സിനിമ പോലെ തോന്നിക്കുന്ന രീതിയിൽ തന്നെ ഈ ഹൃസ്വ ചിത്രം നമ്മുടെ മുന്നിലെത്തിക്കാൻ അണിയറ പ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച അമൽ രാജ്, ഉമേഷ്, അജയ് കുമാർ, അരുൺ സത്യൻ, അഖിൽ പൗലോസ് എന്നിവരും മികവ് പുലർത്തി. മ്യൂസിക് 24×7 ന്റെ യൂട്യൂബ് ചാനൽ വഴി റിലീസ് ചെയ്തിരിക്കുന്ന ഈ ഹൃസ്വ ചിത്രം നിർമ്മിച്ചിരിക്കുന്നത് അജിത് പെരുമ്പാവൂരും അഖിൽ പൗലോസും ചേർന്നാണ്. നിങ്ങൾ കാണുക, വിലയിരുത്തുക.പൂർണ്ണമായ ആസ്വാദന സുഖം ലഭിക്കാനായി കാണുമ്പോൾ ഹെഡ് സെറ്റ് ഉപയോഗിച്ച് തന്നെ ഈ ഷോർട്ട് ഫിലിം കാണാൻ ശ്രമിക്കുക.
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
This website uses cookies.