ബിബിൻ ജോർജ് നായകനായി എത്തുന്ന മാർഗം കളി എന്ന ചിത്രത്തിന്റെ ട്രൈലെർ ഇന്നാണ് റിലീസ് ചെയ്തത്. ബിബിൻ ജോർജ്, ഹാരിഷ് കണാരൻ, സിദ്ദിഖ്, ബൈജു എന്നിവരുടെ കിടിലൻ കോമഡി നമ്പറുകൾ കൊണ്ട് സമൃദ്ധമായ ഈ ട്രൈലെർ ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റായി കഴിഞ്ഞു. കോമഡിയും പ്രണയവും ആവേശകരമായ മുഹൂർത്തങ്ങളും നിറഞ്ഞ ഒരു കിടിലൻ എന്റെർറ്റൈനെർ ആവും ഈ ചിത്രം എന്ന സൂചനയാണ് ഇന്ന് പുറത്തു വന്ന ട്രൈലെർ നമ്മുക്ക് തരുന്നത്. കുട്ടനാടൻ മാർപാപ്പ എന്ന ഹിറ്റ് ചിത്രം ഒരുക്കിയ ശ്രീജിത്ത് വിജയൻ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് ശശാങ്കൻ മയ്യനാട് ആണ്. നായകനായ ബിബിൻ ജോർജ് തന്നെയാണ് ഈ ചിത്രത്തിലെ സംഭാഷണങ്ങളും രചിച്ചിരിക്കുന്നത്.
നമിത പ്രമോദ് നായികാ വേഷത്തിൽ എത്തിയിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ലിസ്റ്റിൻ സ്റ്റീഫൻ, ആൽവിൻ ആന്റണി എന്നിവർ ചേർന്നാണ്. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷൻ, ഒരു യമണ്ടൻ പ്രേമ കഥ എന്നീ ചിത്രങ്ങൾ വിഷ്ണു ഉണികൃഷ്ണനൊപ്പം ചേർന്ന് രചിച്ച ബിബിൻ, ഷാഫി ചിത്രമായ ഒരു പഴയ ബോംബ് കഥയിലൂടെ ആണ് നായകനായി എത്തിയത്. ഒരു യമണ്ടൻ പ്രേമ കഥയിലെ വില്ലനായും ബിബിൻ പ്രേക്ഷകരുടെ കയ്യടി നേടിയിരുന്നു.
അരവിന്ദ് കൃഷ്ണ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന മാർഗം കളി എഡിറ്റ് ചെയ്തിരിക്കുന്നത് ജോൺകുട്ടി ആണ്. ബിബിൻ ജോർജ്, നമിത പ്രമോദ്, ബൈജു, സിദ്ദിഖ്, ശാന്തി കൃഷ്ണ, ഹാരിഷ് കണാരൻ, ഗൗരി കൃഷ്ണൻ , സ്വാതി, ധർമജൻ, രഞ്ജി പണിക്കർ, ദിനേശ് പ്രഭാകർ, ബിന്ദു പണിക്കർ തുടങ്ങി വമ്പൻ താര നിര അണിനിരക്കുന്ന ഈ ചിത്രത്തിന് സംഗീതം പകർന്നത് ഗോപി സുന്ദർ ആണ്.
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ ഒരുക്കിയ രേഖാചിത്രം എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. അനശ്വര…
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
This website uses cookies.