രമേശ് പിഷാരടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് നോ വേ ഔട്ട്. നാളെ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ ഒരു പ്രോമോ സോങ് ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. രണ്ടു ദിവസം മുൻപാണ് ഈ പ്രോമോ സോങ് വീഡിയോ റിലീസ് ചെയ്തത്. ഈ ചിത്രത്തിന് വേണ്ടി പ്രശസ്ത റാപ്പർ വേടൻ ആണ് ഈ ഗാനം ചെയ്തിരിക്കുന്നത്. വേടന്റെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തായിരിക്കുന്ന ഈ ഗാനത്തിന് ഇതിനോടകം വലിയ കാഴ്ചക്കാരെയാണ് ലഭിച്ചിരിക്കുന്നത്. വേടൻ രചിച്ചു പാടിയിരിക്കുന്ന മരണത്തിൻ നിറം എന്ന ഈ പ്രോമോ സോങ്ങിന് കാമറ ചലിപ്പിച്ചു, എഡിറ്റ് ചെയ്തിരിക്കുന്നത് ഹൃത്വിക് ശശികുമാർ ആണ്. അഖിൽ രാമചന്ദ്രൻ ആണ് ഈ വീഡിയോയുടെ ക്രിയേറ്റീവ് ഡയറക്ടർ. നേരത്തെ ഈ ചിത്രത്തിലെ വോ ആസ്മാൻ എന്നൊരു ഗാനവും പുറത്തു വന്നു സൂപ്പർ ഹിറ്റ് ആയിരുന്നു.
റെമോ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ റെമോഷ് എം എസ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ധർമജൻ ബോൾഗാട്ടി, ബേസിൽ ജോസഫ്, രവീണ എൻ എന്നിവരും അഭിനയിച്ചിട്ടുണ്ട്. നവാഗതനായ നിതിൻ ദേവീദാസ് ഒരുക്കിയ ഈ ചിത്രം ഒരു സർവൈവൽ ത്രില്ലർ ആയാണ് ഒരുക്കിയത്. ഇതിന്റെ ടീസർ, ട്രൈലെർ, അതുപോലെ രമേശ് പിഷാരടി പുറത്തു വിട്ട ഒരു ബിഹൈൻഡ് ദി സീൻ വീഡിയോ എന്നിവയും സൂപ്പർ ഹിറ്റാണ്. വർഗീസ് ഡേവിഡ് കാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് കെ ആർ മിഥുൻ, ഇതിനു ഗാനങ്ങൾ ഒരുക്കിയത് കെ ആർ രാഹുൽ എന്നിവരാണ്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.