കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ പുതിയ ടീസർ കഴിഞ്ഞ റിലീസ് ചെയ്തിരുന്നു. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ പുറത്തു വരുന്ന മൂന്നാമത്തെ ടീസർ ആണിത്. ആദ്യ രണ്ടു ടീസറുകളെ പോലെ തന്നെ അതിഗംഭീരമായാണ് മൂന്നാം ടീസറും ഒരുക്കിയിരിക്കുന്നത്. ഒരു ദൃശ്യ വിസ്മയം ആണ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്താൻ ഒരുങ്ങുന്നത് എന്നാണ് ഈ ടീസറുകൾ സൂചിപ്പിക്കുന്നത്. ഇത് കൂടാതെ നേരത്തെ പുറത്തു വന്ന ട്രയ്ലർ, അഞ്ചു മനോഹരമായ ഗാനങ്ങൾ എന്നിവയും സൂപ്പർ ഹിറ്റുകളായി മാറിയിരുന്നു. കഴിഞ്ഞ രണ്ടു വർഷമായി മലയാളി പ്രേക്ഷകർ ഇത്രയധികം കാത്തിരിക്കുന്ന മറ്റൊരു ചിത്രമില്ല എന്നു തന്നെ പറയാം. ഒറ്റിറ്റി റിലീസ് വരെ തീരുമാനിച്ച ഈ ചിത്രം കേരളത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായി, സർക്കാർ ഇടപെട്ടാണ് തീയേറ്ററുകളിലേക്ക് തിരിച്ചു കൊണ്ടു വന്നത്.
ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ ഈ ചിത്രം സംവിധാനം ചെയ്തത് പ്രിയദർശൻ ആണ്. ലോകം മുഴുവൻ 3500 ഓളം സ്ക്രീനുകളിൽ എത്താൻ പോകുന്ന ഈ ചിത്രം, ഇതിനോടകം തന്നെ അഡ്വാൻസ് ബുക്കിങ്ങിൽ കേരളത്തിലും വിദേശ മാർക്കറ്റിലും പുതിയ മോളിവുഡ് റെക്കോർഡ് സൃഷ്ടിച്ചു കഴിഞ്ഞു. വരുന്ന ഡിസംബർ രണ്ടിന് റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിച്ചിരിക്കുന്നത്. കേരളത്തിൽ മാത്രം എണ്ണൂറിൽ കൂടുതൽ ഫാൻസ് ഷോകളാണ് ഈ ചിത്രത്തിന് വേണ്ടി ചാർട്ട് ചെയ്തിരിക്കുന്നത്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ഇംഗ്ലീഷിലും ഈ ചിത്രം റിലീസ് ചെയ്യും.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.