നടിപ്പിൻ നായകൻ സൂര്യ നായകനായി എത്തുന്ന പുതിയ ചിത്രമാണ് സൂററായ് പോട്രൂ. പ്രശസ്ത സംവിധായിക സുധ കൊങ്ങര രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം അടുത്ത മാസം തീയേറ്ററുകളിലെത്തും. ആരാധകരും സിനിമ പ്രേമികളും വലിയ പ്രതീക്ഷയയുടെ കാത്തിരിക്കുന്ന ഈ ചിത്രം എയർ ഡെക്കാൺ ഫൗണ്ടർ ആയ ക്യാപ്റ്റൻ ജി ആർ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. അപർണ ബാലമുരളി നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിന്റെ ടീസറും ഇതിനു മുൻപ് വന്ന കിടിലൻ ഗാനവും വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിലെ പുതിയ ഗാനത്തിന്റെ ലിറിക് വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ്. ഇന്ന് വൈകുന്നേരം ആറു മണിക്ക് റിലീസ് ചെയ്ത മണ്ണുരുണ്ട എന്ന് തുടങ്ങുന്ന ഗാനം മിനിറ്റുകൾക്കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. അത്ര ഗംഭീരമായാണ് ഈ ഗാനമൊരുക്കിയിരിക്കുന്നതെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ജി വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിച്ച ഈ ഗാനം ഈ വർഷത്തെ സൂപ്പർ ഹിറ്റുകളിലൊന്നായി മാറുമെന്നുറപ്പായി കഴിഞ്ഞു.
ബോളിവുഡ് താരം ജാക്കി ഷെറോഫ്, മോഹൻ ബാബു, പരേഷ് റാവൽ, കരുണാസ് എന്നിവർ നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രം സൂര്യ എന്ന നടനേയും താരത്തെയും ഒരുപോലെ ഉപയോഗിച്ചിരിക്കുന്ന ചിത്രമാണെന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. കന്നഡയിലെ ബ്രഹ്മാണ്ഡ ഹിറ്റായ കെ ജി എഫ്, തമിഴിലെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ കൈദി എന്നിവക്ക് വേണ്ടി ആക്ഷൻ രംഗങ്ങളൊരുക്കിയ അൻപ്റിവ് ആണ് ഈ സൂര്യ- സുധ കൊങ്ങര ചിത്രത്തിനും സ്റ്റണ്ട് ഒരുക്കിയത്. അതുകൊണ്ടു തന്നെ ഒരു ബയോഗ്രഫിക്കൽ ഡ്രാമയായൊരുക്കിയ ഈ ചിത്രത്തിൽ ക്ലാസ് മാത്രമല്ല മാസ്സും ഉണ്ടെന്നാണ് എല്ലാവരുടെയും പ്രതീക്ഷ. തമിഴ് ചിത്രങ്ങൾ ആയ ദ്രോഹി, ഇരുധി സുട്രു എന്നിവയിലൂടെയാണ് സുധ കൊങ്ങര എന്ന സംവിധായിക ശ്രദ്ധ നേടിയത്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.