മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ എന്നാണ് മഞ്ജു വാര്യർ അറിയപ്പെടുന്നത്. മലയാളത്തിലെ ഇന്നത്തെ ഏറ്റവും മികച്ച നടിയായി വിലയിരുത്തപ്പെടുന്ന മഞ്ജു വാര്യർ, ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നായിക കൂടിയാണ്. മലയാളത്തിന് പുറമെ തമിഴിലും അഭിനയിച്ചു കയ്യടി നേടിയ ഈ നടി ഇനി ബോളിവുഡിലേക്കും കടക്കുകയാണ്. ഇപ്പോഴിതാ, മഞ്ജു വാര്യർ അഭിനയിച്ചു മാസങ്ങൾക്കു മുൻപ് റിലീസ് ചെയ്ത ചതുർമുഖം എന്ന ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തു വന്നിരിക്കുകയാണ്. തീയേറ്ററുകളിൽ വിജയം നേടിയ ഈ ചിത്രം ഈ അടുത്തിടെയാണ് ഒടിടി റിലീസ് ആയും എത്തിയത്. ടെക്‌നോ ഹൊറർ എന്ന വിഭാഗത്തിൽ പെടുത്താവുന്ന ഈ ചിത്രത്തിലെ ചില സംഘട്ടന രംഗങ്ങൾ ഡ്യൂപ് പോലുമില്ലാതെ ചെയ്യുന്ന മഞ്ജു വാര്യരുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. റോപ്പ് ശരീരത്തിൽ കെട്ടി വായുവിലൂടെ ഉയർന്നു പൊങ്ങുന്ന മഞ്ജുവിനെ ആണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്.
രഞ്ജിത്ത് കമല ശങ്കര്‍, സലില്‍ വി. എന്നീ നവാഗതര്‍ സംവിധാനം ചെയ്ത ചതുര്‍മുഖത്തിന്റെ നിർമ്മാതാവും മഞ്ജു വാര്യർ ആണ്. ഈ കഴിഞ്ഞ ഏപ്രിൽ മാസത്തിൽ റിലീസ് ചെയ്ത ഈ ചിത്രത്തിൽ മഞ്ജുവിനൊപ്പം സണ്ണി വെയ്ൻ, അലെൻസിയർ തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. ഈ കഴിഞ്ഞ ജൂലൈ ഒൻപതിനാണ് ചിത്രം സീ 5 പ്ലാറ്റ്ഫോമിലൂടെ ഒടിടി റിലീസിനെത്തിയത്. ഏതായാലും പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ നേടിയെടുത്ത ഈ ചിത്രം അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലേക്കും തിരഞ്ഞെടുക്കപ്പെട്ടത് വാർത്തയായിരുന്നു. മോഹൻലാൽ നായകനായ മരക്കാർ അറബിക്കടലിന്റെ സിംഹം, സനൽ കുമാർ ശശിധരൻ ഒരുക്കിയ കയറ്റം, സന്തോഷ് ശിവൻ ഒരുക്കിയ ജാക്ക് ആൻഡ് ജിൽ, മധു വാര്യർ ഒരുക്കുന്ന ലളിതം സുന്ദരം, പ്രജേഷ് സെൻ ഒരുക്കുന്ന മേരി ആവാസ് സുനോ, നിവിൻ പോളി ചിത്രമായ പടവെട്ട് എന്നിവയാണ് മഞ്ജു അഭിനയിച്ചു ഇനി റിലീസ് ചെയ്യാൻ ഉള്ള ചിത്രങ്ങൾ.
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി' ഇന്ന് മുതൽ കേരളത്തിലെ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന്‍ വീരഗാഥ വീണ്ടും തീയേറ്ററുകളിൽ പ്രേക്ഷകരുടെ മുന്നിലേക്ക്…
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ആസിഫ് അലിക്ക് ആശംസകൾ നേർന്നു കൊണ്ട്, ആസിഫിന്റെ അടുത്ത റിലീസായ താമർ ചിത്രം സർക്കീട്ടിലെ വീഡിയോ…
ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു…
ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി'യുടെ കേരളത്തിലെ ടിക്കറ്റ് ബുക്കിംഗ്…
This website uses cookies.