Chekka Chivantha Vaanam Trailer
പ്രേക്ഷകർ ഏറെ കാത്തിരുന്ന ചെക്ക ചിവന്ത വാനം എന്ന മണി രത്‌നം ചിത്രത്തിന്റെ ട്രൈലെർ ഇന്ന് റിലീസ് ചെയ്തു കഴിഞ്ഞു. ഏവരുടെയും പ്രതീക്ഷകൾക്ക് മുകളിൽ നിൽക്കുന്ന ഒരു കിടിലൻ മാസ്സ് ട്രൈലെർ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിച്ചിരിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ ഗംഭീര താര നിരയാണ് അണിനിരന്നിരിക്കുന്നത്. അരവിന്ദ് സ്വാമി, അരുൺ വിജയ്, ചിമ്പു, വിജയ് സേതുപതി, അദിതി റാവു, ജ്യോതിക, പ്രകാശ് രാജ്, ഐശ്വര്യ രാജേഷ്, ജയസുധ, ത്യാഗരാജൻ, മൻസൂർ അലിഖാൻ, ശിവ ആനന്ദ്, ഡയാന തുടങ്ങിയവർ ആണ് ഈ ചിത്രത്തിലെ നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കിടിലൻ ആക്ഷൻ രംഗങ്ങളും തീപാറുന്ന ഡയലോഗുകളുമായി ഒരു ഗംഭീര ക്രൈം ആക്ഷൻ ത്രില്ലർ ആണ് മണി രത്‌നം ഇത്തവണ ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ട്രൈലെർ തരുന്നത്. ബോക്സ് ഓഫീസിലെ വിജയ വഴിയിലേക്കുള്ള മണി രത്‌നത്തിന്റെ വമ്പൻ തിരിച്ചു വരവായേക്കാം ഈ ചിത്രം.
മണി രത്‌നവും ശിവ ആനന്ദും ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത് സന്തോഷ് ശിവൻ ആണ്. സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ ആണ് ചെക്ക ചിവന്ത വാനത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. വൈരമുത്തു വരികൾ എഴുതിയിരിക്കുന്ന ഈ ചിത്രത്തിൽ മനോഹരമായ ഗാനങ്ങൾ ആണ് എ ആർ റഹ്മാൻ ഒരുക്കിയിരിക്കുന്നത് എന്നാണ് സൂചന. ശ്രീകർ പ്രസാദ് ആണ് ചെക്ക ചിവന്ത വാനം എഡിറ്റ് ചെയ്തിരിക്കുന്നത്. അടുത്ത മാസം ഇരുപത്തിയെട്ടാം തീയതി ഈ ചിത്രം ലോകമെമ്പാടും പ്രദർശനത്തിനെത്തും എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ നമ്മളോട് പറയുന്നത്. ഏതായാലും കുറച്ചു നാളുകൾക്കു ശേഷമാണു മണി രത്‌നം ഒരുക്കുന്ന ഒരു ആക്ഷൻ ചിത്രം എത്തുന്നത് എന്നത് തന്നെ ചെക്ക ചിവന്ത വാനത്തിനെ കുറിച്ച് വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്ക് നൽകിയിരിക്കുന്നത്.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.