കഴിഞ്ഞ ദിവസം പ്രശസ്ത മലയാള നടി മംമ്‌ത മോഹൻദാസ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയാണ് വലിയ ശ്രദ്ധ നേടിയത്. തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ മംമ്‌ത മോഹൻദാസ് പോസ്റ്റ് ചെയ്ത് വീഡിയോയാണ് വൈറലായി മാറിയത്. മംമ്‌ത മോഹൻദാസ് തന്റെ വീട്ടില്‍ നിന്ന് എടുത്തിരിക്കുന്ന ഈ സെല്‍ഫി വീഡിയോയില്‍ പറയുന്ന കാര്യങ്ങളാണ് വീഡിയോ വൈറലാവാനുള്ള കാരണം. വളരെ ആവേശത്തോടെയും സന്തോഷത്തോടെയുമാണ് ഇതിലെ വാക്കുകൾ മംമ്‌ത പറയുന്നതെന്നത് തന്നെയാണ് വീഡിയോ ഏറെ ശ്രദ്ധ നേടാനുള്ള കാരണങ്ങളിൽ ഒന്ന്. ഏതായാലും നടിയുടെ ആവേശവും സന്തോഷവും ആരാധകരും ഏറ്റെടുത്തു എന്നതിന് തെളിവാണ് ഈ വീഡിയോക്ക് കിട്ടിയ സ്വീകരണം. ഒട്ടേറെ കമന്റുകളുമായി അവർ ഈ വീഡിയോക്ക് താഴെയെത്തുന്നുണ്ട്. ഇന്ന് തന്റെ ജീവിതത്തില്‍ വളരെ ക്രേസി ആയിട്ടുള്ള ഒരു കാര്യം നടന്നു എന്നും, താനിപ്പോൾ ഏറെ ആവേശഭരിതയാണെന്നും മംമ്‌ത പറയുന്നു.
https://www.instagram.com/p/Cig4npZIiVQ/
തന്റെ വീട്ടിലേക്ക് ഇപ്പോള്‍ ഒരു അതിഥി വന്നിട്ടുണ്ടന്നും അവന്‍ മറ്റൊരു ലോകത്ത് നിന്നാണ് എത്തിയതെന്നും മംമ്‌ത പറയുന്നു. അതാരാണെന്ന് നിങ്ങള്‍ക്ക് ഊഹിക്കാന്‍ പോലും പറ്റില്ല എന്ന് പറയുന്ന മംമ്‌ത, ഇവിടെയെത്തിയ അവൻ വലിയ സന്തോഷത്തിലാണെന്നും കൂട്ടിച്ചേർത്തു. തങ്ങൾ എല്ലാവരും ഇവിടെ സുഖമായിട്ട് ഇരിക്കുന്നു എന്നും വിശദമായ വിവരങ്ങള്‍ താൻ പിന്നീട് ഏവരുമായും പങ്കുവെയ്ക്കാമെന്നും പറഞ്ഞു കൊണ്ടാണ് മംമ്‌ത വീഡിയോ അവസാനിപ്പിക്കുന്നത്. ഇടയ്ക്കു ആവേശപൂർവം മംമ്‌ത ജനലിലൂടെ പുറത്തേക്ക് നോക്കുന്നതും നമ്മുക്ക് കാണാൻ സാധിക്കും. ഏതായാലും ആ വമ്പൻ അതിഥി ആരാണെന്ന് മംമ്‌ത വെളിപ്പെടുത്തുന്നത് ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. മോഹൻലാൽ, മമ്മൂട്ടി എന്നിവരുടെ പേരുകൾ മുതൽ അന്യഗ്രഹജീവിയാണോ എന്ന് വരെ രസകരമായി ആരാധകർ ചോദിക്കുന്നുണ്ട്.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും ബ്ലോക്ക്ബസ്റ്റർ. 2 ദിനം കൊണ്ട് 1.8 കോടി രൂപയാണ് ചിത്രം നേടിയ ആഗോള…
സൂപ്പർഹിറ്റ് ചിത്രം 'പാച്ചുവും അത്ഭുതവിളക്കും' നു ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി സിനിമ 'സർവം…
24 വർഷങ്ങൾക്ക് ശേഷം റീ റിലീസ് ചെയ്ത മോഹൻലാൽ ബ്ലോക്ക്ബസ്റ്റർ " രാവണപ്രഭു" റീ റിലീസിലും റെക്കോർഡുകൾ കടപുഴക്കുന്നു. മലയാള…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും തരംഗമാകുന്നു. 2001 ൽ റിലീസ് ചെയ്ത് ആ വർഷത്തെ മലയാളത്തിലെ ഇയർ ടോപ്പർ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്ത്.…
This website uses cookies.