ആരാധകർ കാത്തിരുന്ന മമ്മൂട്ടി ചിത്രം അങ്കിളിൻറെ ട്രൈലർ പുറത്തിറങ്ങി. ആരാധക പ്രതീക്ഷ കാക്കുന്ന ഒരു ട്രൈലർ തന്നെയായിരുന്നു പുറത്തിറങ്ങിയത്. ഏറെ നിഗൂഢതകൾ ഒളിപ്പിച്ചു വച്ച ത്രില്ലിംഗ് ആയ ഒരു ട്രൈലറാണ് ഇന്ന് പുറത്തിറങ്ങിയിരിക്കുന്നത്. സാമൂഹിക വിഷയങ്ങൾ ചർച്ചയാകുന്ന അങ്കിൾ മികച്ച ഒരു ത്രില്ലിംഗ് അനുഭവമായി മാറുമെന്നാണ് ട്രൈലർ നൽകുന്ന സൂചന. മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രൈലർ പുറത്തുവിട്ടത്. നവാഗതനായ ഗിരീഷ് ദാമോദറാണ് ചിത്രത്തിൻറെ സംവിധാനം. അവാർഡുകളും നിരൂപക പ്രശംസയും വളരെയധികം നേടിയ ഷട്ടർ എന്ന ചിത്രത്തിനു ശേഷം ജോയ് മാത്യു തിരക്കഥ രചിച്ച ചിത്രമാണ് അങ്കിൾ. മമ്മൂട്ടി ഇതുവരെ ചെയ്തിട്ടില്ലാത്ത ഒരു വ്യത്യസ്ത കഥാപാത്രമായാണ് ചിത്രത്തിൽ എത്തുന്നത് എന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരുന്നത്. ചിത്രത്തിന്റെ ട്രെയിലർ കൂടി പുറത്തുവന്നതോടെ അണിയറപ്രവർത്തകരുടെ വാക്കുകൾക്ക് വിശ്വാസ്യത വർദ്ധിച്ചിരിക്കുകയാണ്.
ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ കാർത്തിക മുരളീധരൻ, ജോയ് മാത്യു, കെ. പി. എ. സി ലളിത, സുരേഷ് കൃഷ്ണ, കൈലാഷ്, മുത്തുമണി തുടങ്ങിയവർ ആണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കഥ പറയുമ്പോൾ, കയ്യൊപ്പ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി പ്രതിഫലം വാങ്ങാതെ അഭിനയിക്കുന്ന ചിത്രം കൂടിയാണ് അങ്കിൾ. ആയതിനാൽ തന്നെ ചിത്രത്തിലെ കഥാപാത്രം വളരെ മികച്ചതായിരിക്കുമെന്നു ഏവരും പ്രതീക്ഷിക്കുന്നു. സുഹൃത്തിന്റെ മകളുമൊത്തുള്ള യാത്രയാണ് ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം പ്രതിനായക ടച്ച് ഉള്ള കഥാപാത്രമായി കുറച്ചു നാളുകൾക്ക് ശേഷം മമ്മൂട്ടി എത്തുന്ന ചിത്രം കൂടിയാണ് അങ്കിൾ. സജി സെബാസ്റ്റ്യൻ, സരിത, ജോയ് മാത്യു തുടങ്ങിയവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ചിത്രം ഉടൻ തീയറ്ററുകളിൽ എത്തും.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.