മെഗാ സ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രങ്ങളിലൊന്നാണ് റോഷാക്. കെട്ട്യോളാണെന്റെ മാലാഖ എന്ന സൂപ്പർ ഹിറ്റ് ആസിഫ് അലി ചിത്രമൊരുക്കി അരങ്ങേറ്റം കുറിച്ച നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വമ്പൻ പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുത്തത്. തന്റെ ഏറ്റവും പുതിയ നിർമ്മാണ ബാനറായ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ അദ്ദേഹം തന്നെ നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് റോഷാക്. ഏറെ പ്രത്യേകതകൾ നിറഞ്ഞ രീതിയിലാണ് ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തിയത്. മമ്മൂട്ടിയുടെ മുഖം ഒരു കവറിട്ടു മറച്ചു, അദ്ദേഹത്തിന്റെ കണ്ണുകൾ മാത്രം പുറത്തു കാണുന്ന തരത്തിലായിരുന്നു ആ പോസ്റ്റർ പുറത്തു വന്നത്. ഇപ്പോഴിതാ, ആ പോസ്റ്റർ ഉണ്ടാക്കിയ ഫോട്ടോഷൂട്ട് വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് മമ്മൂട്ടി. തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ഈ വീഡിയോ അദ്ദേഹം റിലീസ് ചെയ്തിരിക്കുന്നത്.
https://www.instagram.com/p/CeK8BGHImfv/
ഒരു സൈക്കോളജിക്കൽ ത്രില്ലർ ചിത്രമായൊരുക്കുന്ന റോഷാക്കിൽ മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങൾക്കു ജീവൻ നൽകുന്നത്. നിമീഷ് രവി ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ ചിത്ര സംയോജനം നിർവഹിക്കാൻ പോകുന്നത് കിരൺ ദാസ്, സംഗീതമൊരുക്കുന്നത് മിഥുൻ മുകുന്ദൻ എന്നിവരാണ്. സമീർ അബ്ദുൽ രചന നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ സഹനിർമ്മാതാവ് ബാദുഷയാണ്. മമ്മൂട്ടി കമ്പനി എന്ന പുതിയ ബാനറിൽ മമ്മൂട്ടി നിർമ്മിച്ച ആദ്യ ചിത്രം ലിജോ ജോസ് പെല്ലിശ്ശേരിയൊരുക്കിയ നൻപകൽ നേരത്തു മയക്കമാണ്. ആ ചിത്രം ഇതുവരെ പ്രേക്ഷകരുടെ മുന്നിലെത്തിയിട്ടില്ല.
ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പരിവാർ…
ഒരു ഇടവേളക്കുശേഷം മലയാളത്തിലെത്തുന്ന ഫാമിലി കോമഡി എന്റർടൈനറാണ് ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ…
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
This website uses cookies.