ആരാധകർക്ക് ആവേശമായി മെഗാസ്റ്റാർ മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തിന്റെ ടൈറ്റിൽ ടീസർ പുറത്തിറങ്ങി. വളരെ സർപ്രൈസ് ആയിട്ടായിരുന്നു ചിത്രത്തിന്റെ ടൈറ്റിൽ ടീസർ മമ്മൂട്ടി പുറത്തിറക്കിയത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മമ്മൂട്ടി ടൈറ്റിൽ പോസ്റ്റർ പുറത്തു വിട്ടത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായെന്നും. മനോഹരമായി പൂർത്തിയാക്കിയ ആദ്യ ഷെഡ്യുളിന് ശേഷം രണ്ടാം ഷെഡ്യുൾ മെയ് 10 നു ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. പതിനാറാം നൂറ്റാണ്ടിൽ തിരുനവായയിൽ നടന്നിരുന്ന മാമാങ്ക ഉത്സവത്തിന്റെ കഥ പറയുന്നത് കൊണ്ടു തന്നെ കഥയുടെ മൂല്യം ചോർന്ന് പോകാതെ ഇരിക്കുവാനായി വമ്പൻ ബജറ്റിൽ 50 കോടിയോളം മുതൽ മുടക്കിൽ ആണ് ചിത്രം എത്തുന്നത്.
വർഷങ്ങളോളം അടൂർ ഗോപാലകൃഷ്ണന്റെ സഹായിയായി പ്രവർത്തിച്ച സജീവ് പിള്ളയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിരവധി വർഷത്തെ പ്രയത്നമാണ് ചിത്രമെന്ന് സജീവ് മുൻപ് പറഞ്ഞിരുന്നു. പഴശ്ശിരാജയ്ക്ക് ശേഷം ശക്തമായൊരു ചരിത്ര വേഷത്തിൽ മമ്മൂട്ടി എത്തുമ്പോൾ ആരാധക പ്രതീക്ഷ വളരെ വലുതാണ്. ഈ പടുകൂറ്റൻ ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ ബോളീവുഡിൽ നിന്നും കൊളീവുഡിൽ നിന്നും വലിയ താരങ്ങൾ അണിനിരക്കുന്നു. ബോളീവുഡിലെ സൂപ്പർ താരം ആകും ചിത്രത്തിൽ മമ്മൂട്ടിയുടെ നായിക ആകുക എന്നാണ് അറിയാൻ കഴിയുന്നത്. ഈച്ച, ബാഹുബലി സീരീസ് തുടങ്ങിയവയിൽ വി. എഫ്. എക്‌സ് കൈകാര്യം ചെയ്‌ത ആർ. സി. മലാക്കണ്ണൻ ആണ് ചിത്രത്തിന് വേണ്ടിയും വി. എഫ്. എക്‌സ് നിർവ്വഹിക്കുന്നത്. ആക്ഷന് വളരെയധികം പ്രാധാന്യം നൽകുന്ന ചിത്രത്തിൽ വിശ്വരൂപം, ക്രോചിങ് ടൈഗർ തുടങ്ങിയവയ്ക്ക് വേണ്ടി ആക്ഷൻ ഒരുക്കിയ ജെയ്ക് സ്റ്റണ്ട്സ് ആണ് സംഘട്ടനം ഒരുക്കിയിരിക്കുന്നത്. കാവ്യ ഫിലിംസ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിച്ചിരിക്കുന്നു. ചിത്രം 2019ൽ റിലീസിനെത്തും.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.