നവാഗതരായ ബിബിൻ മോഹൻ, അനീഷ് ഹമീദ് എന്നിവർ ചേർന്ന് രചിച്ചു, അജയ് വാസുദേവ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമാണ് ഷൈലോക്ക്. കഴിഞ്ഞ മാസം അവസാനം റിലീസ് ചെയ്ത ഈ ചിത്രം പ്രദർശനം ഏതാണ്ട് അവസാനിക്കുമ്പോൾ ഈ വർഷത്തെ മികച്ച വിജയങ്ങളിൽ ഒന്നായി മാറി കഴിഞ്ഞു. മുപ്പത്തിയഞ്ചു കോടിക്ക് മുകളിൽ ആഗോള കളക്ഷൻ നേടിയ ഷൈലോക്ക്, അമ്പതു കോടി രൂപയുടെ ആകെ ബിസിനസ്സ് നടത്തിയതായാണ് റിപ്പോർട്ടുകൾ പറയുന്നത്. ഗുഡ് വിൽ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ജോബി ജോർജ് നിർമ്മിച്ച ഈ ചിത്രത്തിൽ വളരെ എനർജെറ്റിക്കായ പ്രകടനമാണ് മമ്മൂട്ടി കാഴ്ച വെച്ചത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ രചയിതാക്കളിൽ ഒരാളായ ബിബിൻ മോഹൻ പുറത്തു വിട്ട ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഡബ്ബിങ് ടൈമിലും വേറെ ലെവൽ പരിപാടികൾ ആയിരുന്നു മമ്മുക്ക എന്ന ക്യാപ്‌ഷനോടെ ഇതിന്റെ ഡബ്ബിങ് സമയത്തു വളരെ രസകരമായി ഡബ്ബ് ചെയ്യുന്ന മമ്മൂട്ടിയുടെ വീഡിയോ ആണ് ബിബിൻ മോഹൻ പുറത്തു വിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്ലറിലൂടെ ഏറെ ശ്രദ്ധ നേടിയ ഒരു ഡയലോഗ് മമ്മൂട്ടി എങ്ങനെ രസകരമായി ഡബ്ബ് ചെയ്യുന്നു എന്നതാണ് ഈ വീഡിയോ കാണിച്ചു തരുന്നത്.
ബോസ് എന്ന് പേരുള്ള ഒരു പലിശക്കാരന്റെ കഥയാണ് ഈ മമ്മൂട്ടി ചിത്രം പറയുന്നത്. ബോസ് ആയി മമ്മൂട്ടിയെത്തുമ്പോൾ തുല്യ പ്രാധാന്യമുള്ള വേഷത്തിൽ തമിഴ് നടൻ രാജ് കിരണും ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായെത്തുന്നു. ഗോപി സുന്ദർ സംഗീതവും റെനഡിവേ ദൃശ്യങ്ങളുമൊരുക്കിയ ഷൈലോക്ക് എഡിറ്റ് ചെയ്തിരിക്കുന്നത് റിയാസ് കെ ബാദറാണ്. കലാഭവൻ ഷാജോൺ, ബിബിൻ ജോർജ്, സിദ്ദിഖ്, ഹാരിഷ് കണാരൻ, മീന, ബൈജു സന്തോഷ്, അർജുൻ നന്ദകുമാർ, സംവിധായകൻ അജയ് വാസുദേവ്, ജോൺ വിജയ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
ബ്ലോക്ബസ്‌റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്‌കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.