[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Videos

മെഗാസ്റ്റാറിന്റെ ഡ്യൂപ്പില്ലാ സംഘട്ടനം; ലൊക്കേഷൻ വീഡിയോ വൈറൽ ആവുന്നു..!

മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ മധുര രാജ എന്ന ചിത്രം ഇപ്പോൾ കേരളത്തിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. പുലിമുരുകന് ശേഷം വൈശാഖ് ഒരുക്കിയ ഈ ചിത്രത്തിൽ കിടിലൻ സംഘട്ടന രംഗങ്ങൾ ആണ് മമ്മൂട്ടിക്ക് ഉള്ളത്. പീറ്റർ ഹെയ്‌ൻ സംഘട്ടന സംവിധാനം നിർവഹിച്ച ഈ ചിത്രത്തിൽ മികച്ച രീതിയിൽ തന്നെ മമ്മൂട്ടി അത് അവതരിപ്പിച്ചിട്ടും ഉണ്ട്. അറുപത്തിയേഴാം വയസ്സിൽ ആണ് അദ്ദേഹം മികച്ച രീതിയിൽ സംഘട്ടനം അവതരിപ്പിച്ചത് എന്നത് മമ്മൂട്ടി ആരാധകർക്കും അഭിമാനം ആയി മാറുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ ക്ലൈമാക്സ് സംഘട്ടന രംഗം ഷൂട്ട് ചെയ്യുമ്പോൾ ഉള്ള ഒരു ലൊക്കേഷൻ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.

മമ്മൂട്ടി ഡ്യൂപ്പില്ലാതെ ഒരു രംഗം ചെയ്യുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. റോപ്പിന്റെ സഹായത്തോടെ മലക്കം മറിയുന്ന മമ്മൂക്കയെ ആണ് നമ്മുക്ക് ആ വീഡിയോയിൽ കാണാൻ സാധിക്കുക. ഏതായാലും മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച ആക്ഷൻ പ്രകടനം ആണ് ഈ ചിത്രത്തിലേതു എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. ഉദയ കൃഷ്ണ തിരക്കഥ രചിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് നെൽസൺ ഐപ്പ് ആണ്. 27 കോടി രൂപ മുതൽ മുടക്കിൽ ആണ് അദ്ദേഹം ഈ ചിത്രം നിർമ്മിച്ചത്. ആദ്യ ദിനം വേൾഡ് വൈഡ് കളക്ഷൻ ആയി ഈ ചിത്രം ഒൻപതു കോടിയോളം രൂപ നേടി എന്നാണ് റിപ്പോർട്ട്. ഒടിയൻ, ലൂസിഫർ, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങൾ കഴിഞ്ഞാൽ ഏറ്റവും മികച്ച വേൾഡ് വൈഡ് ഓപ്പണിങ് ഡേ ഗ്രോസ് നേടിയ മലയാള ചിത്രം കൂടിയാണ് മധുര രാജ.

webdesk

Recent Posts

കാന്താര ചാപ്റ്റർ -1 റിലീസ് ഒക്ടോബർ 2ന്. വിതരണം പൃഥ്വിരാജ് പ്രൊഡക്ഷൻസ്.

ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…

2 hours ago

നിവിൻ പോളി ചിത്രം ” ബേബി ഗേൾ ” ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി.

ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്‌…

2 hours ago

“വരവ് “അറിയിച്ച് ഷാജി കൈലാസും ജോജു ജോർജും.

ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…

3 weeks ago

പുതു വർഷത്തിൽ പുത്തൻ ചുവട് വെയ്പ്പുമായി ലിസ്റ്റിൻ സ്റ്റീഫന്റെ സൗത്ത് സ്റ്റുഡിയോസ്

പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…

3 weeks ago

എപിക് സ്‌ക്രീനുകളിൽ റിലീസ് ചെയ്യാൻ “ലോക”

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…

1 month ago

പ്രഭാസ്- പ്രശാന്ത് വർമ്മ ചിത്രത്തിൽ നായികയായി ഭാഗ്യശ്രീ ബോർസെ?

പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…

1 month ago

This website uses cookies.