നവാഗതനായ ഗിരീഷ് ദാമോദർ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ചിത്രം അങ്കിളിന്റെ പുതിയ ടീസർ പുറത്തിറങ്ങി. ആദ്യാവസാനം നിഗൂഢത നിറഞ്ഞ കഥാപാത്രമായാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്. മികച്ച ഒരു ടീസർ തന്നെയാണ് ഇന്ന് പുറത്ത് വന്നിരിക്കുന്നത്. ആരാധക പ്രതീക്ഷ വർദ്ധിപ്പിക്കുന്ന ടീസർ, മുൻപ് ഇറങ്ങിയ ട്രൈലറുകളോടും ടീസറുകളോടും കിടപിടിക്കുന്ന ഒന്ന് തന്നെയാണ്. എന്ത് തന്നെ ആയാലും മമ്മൂട്ടി ആരാധകരും പുതിയ ടീസറോടെ ആവേശത്തിലാണ്. ബിജിബാൽ ഈണമിട്ട ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. മികച്ച ഛായാഗ്രഹണവും സംഗീതവും കൊണ്ട് ഗാനം ശ്രദ്ധിക്കപ്പെട്ടു. ശ്രേയ ഘോഷാലാണ് ചിത്രത്തിലെ ഗാനം ആലപിച്ചിരുന്നത്. പോസ്റ്ററുകളും ട്രൈലെറുകളും ഒളിപ്പിച്ച സസ്പെൻസ് ചിത്രത്തിലും കാണാം എന്നു കരുതുന്നു.
മികച്ച പ്രേക്ഷക പ്രശംസ നേടിയ ചിത്രം ഷട്ടറിനു ശേഷം ജോയ് മാത്യു ജോയ് മാത്യു തിരക്കഥ എഴുതിയ ചിത്രമെന്ന രീതിയിൽ വലിയ പ്രതീക്ഷയോടെയാണ് അങ്കിൾ എത്തുന്നത്.സാമൂഹിക പ്രതിബദ്ധതയുള്ള വിഷയം കൈകാര്യം ചെയ്യുമ്പോഴും ചിത്രം ത്രില്ലടിപ്പിക്കുന്ന മുഹൂർത്തങ്ങളുമായാണ് മുന്നേറുന്നത്. ചിത്രത്തിന്റെ മികച്ച കഥയിൽ ആകൃഷ്ടനായ മമ്മൂട്ടി പ്രതിഫലം വാങ്ങാതെയാണ് അഭിനയിച്ചിരിക്കുന്നത്. കെ. പി. എ. സി ലളിത, മുത്തുമണി, കാർത്തിക തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് വേഷങ്ങളിൽ എത്തുന്നത്. അബ്രാ ഫിലിംസും എസ്. ജെ ഫിലിംസും ചേർന്ന് നിർമ്മിച്ച ചിത്രം ന്യൂ സൂര്യാ ഫിലിംസ് ഏപ്രിൽ 27 ന് വിതരണത്തിന് എത്തിക്കുന്നു.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.