മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഗിരീഷ് ദാമോദർ സംവിധാനം ചെയ്ത ചിത്രം അങ്കിൾ റിലീസിന് ഒരുങ്ങുകയാണ് ചിത്രത്തിലെ ആദ്യ ഗാനം ഇന്നലെ വൈകീട്ട് പുറത്തു വന്നിരുന്നു. ഈറൻ മാറും എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രിയ ഗായിക ശ്രീയാ ഘോഷാലാണ്. ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത് ബിജി ബാലാണ്. റഫീഖ് അഹമ്മദ് ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ എഴുതിരിക്കുന്നു. സുഹൃത്തിന്റെ മകളുമായി യാത്ര പുറപ്പെടുന്നതാണ് ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം. ഗാനത്തിലും അത് തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്. കാനന യാത്ര ചിത്രത്തിലെ ഈ ഗാനത്തിലൂടെ അതിമനോഹരമായി പകർത്താൻ കഴിഞ്ഞിട്ടുണ്ട്. മനോഹരമായ വിഷ്വൽസ് ഗാനത്തിന് മികവേകുന്നുണ്ട്. മലയാളത്തിലെ ഏറ്റവും സീനിയർ ഛായാഗ്രാഹകന്മാരിൽ ഒരാളായ അഴഗപ്പനാണ് ഇത്ര മനോഹര വിഷ്വൽസ് ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്. മനോഹര രംഗങ്ങൾ കൊണ്ടും ഇമ്പമുള്ള മനോഹരമായ ഗാനം കൊണ്ടും ചിത്രത്തിലെ വീഡിയോ സോങ് ഇതിനോടകം തന്നെ പ്രേക്ഷക ഹൃദയം കീഴടക്കി കഴിഞ്ഞു. ചിത്രത്തിന്റേതായി ഓരോ ദിവസവും പുറത്തിറങ്ങുന്ന പോസ്റ്ററുകളും ട്രൈലറുകളും എല്ലാം തന്നെ പ്രതീക്ഷ കാത്ത് സൂക്ഷിക്കുന്നു.
മികച്ച പ്രേക്ഷക പ്രശംസ നേടിയ ചിത്രം ഷട്ടറിനു ശേഷം ജോയ് മാത്യു ജോയ് മാത്യു തിരക്കഥ എഴുതിയ ചിത്രമെന്ന രീതിയിൽ വലിയ പ്രതീക്ഷയോടെയാണ് അങ്കിൾ എത്തുന്നത്. അത്യന്തം നിഘൂടതയുമായാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിൽ മമ്മൂട്ടി പ്രതിഫലം വാങ്ങാതെയാണ് അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിലെ കഥാപാത്രം അത്രമേൽ സ്വാധീനിച്ചിട്ടുള്ളത് കൊണ്ടാണ് മമ്മൂട്ടി പ്രതിഫലം വാങ്ങാതിരുന്നത് എന്നാണ് അറിയാൻ കഴിയുന്നത്. ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ കാർത്തിക മുരളീധരൻ, ജോയ് മാത്യു, കെ. പി. എ. സി ലളിത, സുരേഷ് കൃഷ്ണ, കൈലാഷ്, മുത്തുമണി തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അബ്രാ ഫിലിംസും എസ്. ജെ ഫിലിംസും സംയുകതമായി നിർമ്മിച്ച ചിത്രം. ന്യൂ സൂര്യ ഫിലിംസ് വിതരണത്തിനെത്തിക്കും. ചിത്രം ഏപ്രിൽ 27ന് തീയറ്ററുകളിൽ എത്തും. മെഗാസ്റ്ററിന്റെ പുതിയ വേഷപകർച്ചക്കായി പ്രതീക്ഷയോടെ കാത്തിരിക്കാം.
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.