[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

അയാൾ അടങ്ങിയിരിക്കില്ലടാ, എന്തെങ്കിലും ചെയ്യണം; ലൂക്ക് ആന്റണിയായി മെഗാസ്റ്റാർ; റോഷാക്ക് പ്രീ- റിലീസ് ടീസർ കാണാം

മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് റോഷാക്ക്. ഈ ചിത്രത്തിന്റെ ടീസർ, ട്രൈലെർ, പോസ്റ്ററുകൾ, സ്റ്റില്ലുകൾ എന്നിവയെല്ലാം പ്രേക്ഷകരിൽ ഏറെ കൗതുകവും ആകാംഷയും ജനിപ്പിച്ചിരുന്നു. ഇപ്പോഴിതാ നാളെ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ ഒരു പ്രീ- റിലീസ് ടീസർ കൂടി പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ മൂഡ് എത്തരത്തിലുള്ളതാണെന്നു പ്രേക്ഷകർക്ക് മനസ്സിലാക്കി കൊടുക്കുന്ന ഒരു ടീസർ കൂടിയാണ് ഇന്ന് പുറത്ത് വന്നിരിക്കുന്നത്. സസ്‌പെൻസും മിസ്റ്ററിയും ആവേശവും ആകാംഷയും ആക്ഷനും എല്ലാം നിറഞ്ഞ ഒരു ചിത്രമായാണ് റോഷാക്ക് ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകരെ ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന ഒരു ചിത്രം കൂടിയാവും ഇതെന്നാണ് ആരാധകരുടെ പ്രതീക്ഷ. കെട്ട്യോളാണെന്റെ മാലാഖ എന്ന സൂപ്പർ ഹിറ്റിനു ശേഷം നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രമാണ് റോഷാക്ക്.

സമീർ അബ്ദുൾ രചിച്ച ഈ ചിത്രം ഒരു സൈക്കോളജിക്കൽ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. ലൂക്ക് ആന്റണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഷറഫുദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ എന്നിവരും പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് നിമിഷ് രവി, എഡിറ്റിംഗ് നിർവഹിച്ചത് കിരൺ ദാസ്, സംഗീതമൊരുക്കിയത് മിഥുൻ മുകുന്ദൻ എന്നിവരാണ്. താൻ പുതുതായി ആരംഭിച്ച മമ്മൂട്ടി കമ്പനി എന്ന സിനിമാ നിർമ്മാണ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് റോഷാക്ക്. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ നൻ പകൽ നേരത്ത് മയക്കമാണ് മമ്മൂട്ടി പുതിയ കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ആദ്യത്തെ ചിത്രം.

webdesk

Recent Posts

ഞെട്ടിക്കാൻ റിമ കല്ലിങ്കൽ. ‘തീയേറ്റർ’ റഷ്യയിലെ കാസാനിലേക്ക് ; ചിത്രം ഒക്ടോബർ 16ന് തീയറ്ററുകളിൽ എത്തും.

ദേശീയ പുരസ്‌കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…

2 days ago

പ്രണയത്തിന് ആയുസുണ്ടോ?; നവ്യ നായർ – സൗബിൻ ഷാഹിർ ചിത്രം “പാതിരാത്രി”യുടെ ടീസർ പുറത്തിറങ്ങി.

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…

2 days ago

നവ്യ നായർ- സൗബിൻ ഷാഹിർ ചിത്രം “പാതിരാത്രി” ടീസർ നാളെ; റിലീസ് ചെയ്യുന്നത് മമ്മൂട്ടി

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…

3 days ago

ഇടിവെട്ട് ആക്ഷനുമായി ‘ബൾട്ടി’ ട്രെയിലർ പുറത്ത്, ചിത്രം സെപ്റ്റംബർ 26ന് തിയേറ്ററുകളിൽ

കേരള - തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും ഏതിനും പോന്ന നാല് കൂട്ടുകാരുടെ കഥയുമായി തിയേറ്ററുകള്‍ കീഴടക്കാൻ…

3 days ago

ദാദാസാഹേബ് ഫാൽക്കെ പുരസ്‍കാരം മോഹൻലാലിന്; ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ പുരസ്‌കാരം

ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്‍കാരം മോഹൻലാലിന്. ഇന്ത്യൻ സിനിമയുടെ പിതാവായി കണക്കാക്കപ്പെടുന്ന ധുന്ദിരാജ് ഗോവിന്ദ് ഫാൽക്കെയുടെ…

3 days ago

ലോക, തുടരും അടുത്തത് പാതിരാത്രിയുമായി ജേക്സ് ബിജോയ്. നവ്യ നായർ- സൗബിൻ ചിത്രം “പാതിരാത്രി” മ്യൂസിക് അവകാശം സ്വന്തമാക്കി ടി സീരീസ്.

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ/മ്യൂസിക് അവകാശം…

3 days ago

This website uses cookies.