മലയാളത്തിലെ പ്രശസ്ത സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, ആദ്യമായി മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ചിത്രമാണ് നൻപകൽ നേരത്തു മയക്കം. തമിഴിലും മലയാളത്തിലുമായി ഒരുക്കിയ ഈ ചിത്രം ഡിസംബറിൽ ആണ് ഷൂട്ടിംഗ് പൂർത്തിയാക്കിയത്. കഴിഞ്ഞ നവംബറിൽ പഴനിയിൽ ആയിരുന്നു ഈ ചിത്രത്തിന്റെ ഏറിയ പങ്കും ചിത്രീകരിച്ചത്. പ്രശസ്ത രചയിതാവ് എസ് ഹരീഷ് രചന നിർവഹിച്ച ഈ ചിത്രത്തിന്റെ ടീസർ ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. സിനിമയിലെ കഥാപാത്രങ്ങൾ എല്ലാവരും കിടന്നു ഉറങ്ങുന്ന ഏതാനും ചില ദൃശ്യങ്ങൾ ആണ് ഈ ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്നത് കൗതുകകരമായി. പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം പകൽ സമയത്തു സൈക്കിൾ മെക്കാനിക്കും രാത്രി സമയത്തു മോഷ്ടാവുമായി ജീവിക്കുന്ന വേലൻ അഥവാ നകുലൻ എന്ന കഥാപാത്രത്തെ ആണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
മമ്മൂട്ടി തന്നെ തന്റെ പുതിയ നിർമ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം ഇപ്പോൾ അതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്. തേനി ഈശ്വർ കാമറ ചലിപ്പിച്ച ഈ ചിത്രത്തിൽ നടി രമ്യ പാണ്ഢ്യനും നടൻ അശോകനും അഭിനയിക്കുന്നുണ്ട്. അശോകൻ ഏറെ കാലത്തിനു ശേഷം മമ്മൂട്ടിക്കൊപ്പം അഭിനയിച്ച ചിത്രം കൂടിയാണ് നൻപകൽ നേരത്തു മയക്കം. രമ്യ പാണ്ഡ്യൻ മമ്മൂട്ടിയുടെ ഭാര്യ ആയാണ് എത്തുന്നത് എന്നാണ് സൂചന. ചെറിയ കാൻവാസിൽ ഒരുക്കിയ ഈ ചിത്രം ഒടിടി റിലീസ് ആയിരിക്കും എന്ന രീതിയിലുള്ള സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ വരുന്നുണ്ട്. ദീപു ജോസെഫ് ആണ് ഇതിന്റെ എഡിറ്റർ. ദുൽക്കർ സൽമാന്റെ ഒഫീഷ്യൽ യൂട്യൂബ് ചാനലിൽ ആണ് ഈ ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.