മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ക്രിസ്റ്റഫർ റിലീസിന് ഒരുങ്ങുകയാണ്. ഈ വരുന്ന ഫെബ്രുവരി ഒൻപതാം തീയതിയാണ് ക്രിസ്റ്റഫർ ആഗോള റിലീസായി എത്തുന്നത്. സെൻസറിങ് പൂർത്തിയായപ്പോൾ യു എ സർട്ടിഫിക്കറ്റ് ലഭിച്ച ഈ ചിത്രം ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. ബയോഗ്രഫി ഓഫ് എ വിജിലാന്റി കോപ് എന്ന ടാഗ് ലൈനുമായി എത്തിയിരിക്കുന്ന ഈ ചിത്രത്തിൽ വലിയ താരനിരയാണ് അണിനിരക്കുന്നത്. ഇതിന്റെ പോസ്റ്ററുകൾ, ആദ്യ ടീസർ എന്നിവയെല്ലാം സൂപ്പർ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ ഇതിന്റെ രണ്ടാം ടീസർ റിലീസ് ചെയ്തിരിക്കുകയാണ്. ഗൾഫിൽ വെച്ച് നടന്ന ഇതിന്റെ ഗ്ലോബൽ ലോഞ്ചിന്റെ ഭാഗമായാണ് ഈ രണ്ടാം ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന രീതിയിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്നും, മെഗാസ്റ്റാറിന്റെ ആക്ഷൻ സീനുകളാണ് ഇതിന്റെ ഹൈലൈറ്റെന്നുമാണ് ടീസറുകൾ നൽകുന്ന സൂചന.
ആറാട്ട് എന്ന മോഹൻലാൽ ചിത്രത്തിന് ശേഷം ഉദയ കൃഷ്ണ ബി ഉണ്ണികൃഷ്ണന് വേണ്ടി തിരക്കഥ രചിച്ച ഈ ചിത്രം, ബി ഉണ്ണികൃഷ്ണൻ തന്നെ തന്റെ ആർ ഡി ഇല്ല്യൂമിനേഷൻ എന്ന ബാനറിൽ നിർമ്മിച്ചിരിക്കുന്ന ചിത്രം കൂടിയാണ്. രണ്ടര മണിക്കൂറാണ് ഈ ത്രില്ലർ ചിത്രത്തിന്റെ ദൈർഘ്യം എന്നാണ് സൂചന. വിനയ് റായ്, ശരത് കുമാർ, ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു ജോസഫ് എന്നിവരും വേഷമിടുന്ന ഈ ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത് സ്നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ്. ഫെയ്‌സ് സിദ്ദിഖി ക്യാമറ ചലിപ്പിച്ച ക്രിസ്റ്റഫറിന് സംഗീതമൊരുക്കിയത് ജസ്റ്റിൻ വർഗീസും, എഡിറ്റ് ചെയ്തത് മനോജുമാണ്.
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്‌ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ് എന്ന ചിത്രത്തിലെ ഏറ്റവും പുതിയ പ്രോമോ ഗാനം പുറത്ത്. ഇപ്പോഴത്തെ ട്രെൻഡിനൊപ്പം നിൽക്കുന്ന…
This website uses cookies.