മെഗാസ്റ്റാർ മമ്മൂട്ടിയ്ക്ക് ഇന്നലെയാണ് 69 വയസ്സ് തികഞ്ഞത്. മമ്മൂട്ടിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് സൗത്ത് ഇന്ത്യയിലെ ഒരുപാട് താരങ്ങൾ വന്നിരുന്നു. അനു സിത്താര ഒരുക്കിയ വിഡിയോയും ഏറെ ശ്രദ്ധേയമായിരുന്നു. സാധകരണക്കാരായ ഒരുപാട് പേർ പിറന്നാൾ ആശംസകൾ നേരുന്നത് ഒരു വീഡിയോ ആക്കിയാണ് മമ്മൂട്ടിയ്ക്ക് ആശംസകൾ അനു സിത്താര നേർന്നത്. ഒരുപാട് കുഞ്ഞു കുട്ടികളും മമ്മൂട്ടിയ്ക്ക് ആശംസകൾ നേരുന്നതും നേരിട്ട് കാണണം എന്ന് പറഞ്ഞു കൊണ്ടുള്ള വിഡിയോകളും പിറന്നാൾ ദിവസം ശ്രദ്ധേയമായിരുന്നു. മമ്മൂട്ടി ആരാധകരും സിനിമ പ്രേമികളും ഏറെ ആഘോഷമാക്കിയ ഒരു വീഡിയോ ഇപ്പോൾ നടൻ മമ്മൂട്ടി തന്നെ ഫേസ്ബുക്ക് പേജിൽ ഷെയർ ചെയ്തിരിക്കുകയാണ്.
ഒരു കുഞ്ഞു മോൾ മമ്മൂട്ടിയുടെ പേരും പറഞ്ഞു കരയുന്ന വിഡിയോയാണ് മമ്മൂട്ടി പങ്കുവെച്ചിരിക്കുന്നത്. ബർത്ത് ഡേ ആയിട്ട് മമ്മൂട്ടി തന്നെ വിളിച്ചില്ല എന്ന് പറഞ്ഞുകൊണ്ടാണ് കൊച്ചു കുട്ടി വിഡിയോയിൽ മുഴുനീളം കരയുന്നത്. മോളെ ആശ്വസിപ്പിക്കുന്ന അച്ഛന്റെ ശബ്ദവും വിഡിയോയിൽ കേൾക്കാൻ സാധിക്കും. മമ്മൂട്ടി വിഡിയോയ്ക്ക് നൽകിയ ക്യാപ്‌ഷ്നും ഏറെ ശ്രദ്ധേയമാണ്. പിണങ്ങല്ലേ മോളെ, എന്താ മകളുടെ പേര് എന്ന് ചോദിച്ചാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മമ്മൂട്ടി ആരാധകർ വഴിയോ സിനിമ പ്രേമികൾ വഴിയോ ആ കൊച്ചു കുഞ്ഞിലേക്ക് എത്തിച്ചേരുവാൻ വേണ്ടിയാണ് മമ്മൂട്ടി മകളുടെ പേര് തന്റെ ഫേസ്ബുക്ക് പേജിലൂടെ തന്നെ ചോദിച്ചിരിക്കുന്നത്. മമ്മൂട്ടിയ്ക്ക് എത്രെയും പെട്ടന്ന് തന്റെ കുഞ്ഞു ആരാധകിയെ കാണാൻ സാധിക്കട്ടെ എന്നാണ് ആളുകൾ കമെന്റ് ബോക്സിൽ പറഞ്ഞിരിക്കുന്നത്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.