പ്രശസ്ത നടൻ സിദ്ദിഖിന്റെ മകനും ഇപ്പോൾ മലയാള സിനിമയിൽ ഉയർന്നു വരുന്ന യുവ താരവുമായ ഷഹീൻ സിദ്ദിഖ് നായകനായി എത്തുന്ന ചിത്രമാണ് ഒരു കടത്ത് നാടൻ കഥ. അടുത്ത വെള്ളിയാഴ്ച കേരളത്തിലെ തീയേറ്ററുകളിൽ എത്തുന്ന ഈ ചിത്രത്തിന്റെ ടീസർ മെഗാസ്റ്റാർ മമ്മൂട്ടി ഇന്ന് റിലീസ് ചെയ്തു. ഒരു കിടിലൻ ത്രില്ലർ ആണ് പ്രേക്ഷകരുടെ മുന്നിൽ എത്താൻ പോകുന്നത് എന്ന സൂചനയാണ് ഇതിന്റെ ടീസർ തരുന്നത്. ഗജനി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ ഇന്ത്യ മുഴുവൻ പ്രശസ്തനായ പ്രദീപ് റാവത് ആണ് ഈ ചിത്രത്തിലെ വില്ലൻ വേഷം ചെയ്യുന്നത് എന്നതാണ് ഈ ചിത്രത്തിന്റെ മറ്റൊരാകർഷണം. വലിയ താര നിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട് എന്നതും ഇന്ന് വന്ന ടീസർ കാണിച്ചു തരുന്നു.
നവാഗത സംവിധായകൻ ആയ പീറ്റർ സാജൻ സംവിധാനം നിർവഹിച്ച ഈ ചിത്രം രചിച്ചിരിക്കുന്നത് സംവിധായകനും അനൂപ് മാധവും ചേർന്നാണ്. നീരാഞ്ജനം സിനിമാസിന്റെ ബാനറിൽ റിഥേഷ് കണ്ണൻ നിർമ്മിച്ച ഈ ചിത്രത്തിൽ ഷഹീൻ സിദ്ദിഖ്, പ്രദീപ് റാവത് എന്നിവർക്കൊപ്പം സലിം കുമാർ, സുധീർ കരമന, ബിജു കുട്ടൻ, നോബി, ശശി കലിംഗ, കോട്ടയം പ്രദീപ്, സാജൻ പള്ളുരുത്തി, എഴുപുന്ന ബൈജു, അബു സലിം, പ്രശാന്ത് പുന്നപ്ര, അഭിഷേക്, രാജ്‌കുമാർ, ജയാ ശങ്കർ, ആര്യ അജിത്, പ്രസീദ, സാവിത്രി ശ്രീധരൻ, സരസ ബാലുശ്ശേരി, അഞ്ജന അപ്പുക്കുട്ടൻ, രാംദാസ് തിരുവില്വാമല, ഷഫീക് എന്നിവരും അഭിനയിച്ചിരിക്കുന്നു. ക്ലീൻ യു സെർട്ടിഫിക്കറ്റ് ആണ് സെൻസറിങ് കഴിഞ്ഞ ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഷഹീൻ സിദ്ദിഖ് അവതരിപ്പിക്കുന്ന ഷാനു എന്ന കഥാപാത്രത്തിന്റെ ജീവിതമാണ് ഈ ചിത്രം നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.