ഇന്ന് രാവിലെ പത്തു മണിക്കാണ് മലയാളത്തിലെ താര സംഘടനയായ അമ്മയുടെ ആസ്ഥാന മന്ദിരം കൊച്ചിയിൽ വെച്ചു ഉത്ഘാടനം ചെയ്യപ്പെട്ടത്. മലയാള സിനിമയിലെ താരരാജാക്കന്മാരായ മോഹൻലാൽ, മമ്മൂട്ടി എന്നിവർ ചേർന്നാണ് ഈ ചടങ്ങു നിർവഹിച്ചത്. ഈ ചടങ്ങിൽ പങ്കെടുക്കാൻ തന്റെ പുതിയ ലുക്കിലാണ് മമ്മൂട്ടി എത്തിയത്. വെട്ടിയൊതുക്കിയ താടിയും നീളമുള്ള തലമുടിയും ഉള്ള മമ്മൂട്ടിയുടെ ലുക്ക് ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. അമൽ നീരദ് ഇനി ചെയ്യാൻ പോകുന്ന ചിത്രത്തിന് വേണ്ടിയാണ് മമ്മൂട്ടി ഈ ലുക്ക് സൂക്ഷിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ആ ചിത്രം ഫെബ്രുവരി പത്തിന് ആരംഭിക്കുമെന്നും വാർത്തകൾ ഉണ്ട്.
ഏതായാലും ഇന്ന് മമ്മൂട്ടി അമ്മ ഓഫീസ് ഉത്ഘാടനം ചെയ്യാൻ പുതിയ ലുക്കിൽ വന്നിറങ്ങുന്ന വീഡിയോ ആണ് ഏവരുടേയും ശ്രദ്ധ നേടുന്നത് എന്നു പറയാം. ഈ ലുക്കിൽ മമ്മൂട്ടിയെ സിനിമയിലും കാണാൻ കാത്തിരിക്കുകയാണ് മമ്മൂട്ടി ആരാധകരും സിനിമാ പ്രേമികളും. ഇന്ന് നടന്ന ചടങ്ങിൽ അമ്മ അസോസിയേഷൻ പുതിയ ഒരു ചിത്രം നിർമ്മിക്കാൻ പോവുകയാണ് എന്ന പ്രഖ്യാപനവും ഉണ്ടായിട്ടുണ്ട്. മോഹൻലാൽ, മമ്മൂട്ടി എന്നിവർക്കൊപ്പം മലയാളത്തിലെ 140 താരങ്ങളും പ്രത്യക്ഷപ്പെടും എന്നു പ്രതീക്ഷിക്കപ്പെടുന്ന ഈ ചിത്രം രചിച്ചത് ടി കെ രാജീവ് കുമാറും സംവിധാനം ചെയ്യാൻ പോകുന്നത് പ്രിയദർശൻ, രാജീവ് കുമാർ എന്നിവർ ചേർന്നുമാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ഈ ചിത്രം നിർമ്മിക്കുക. ഇതിനു മുൻപ് അമ്മക്ക് വേണ്ടി ജോഷി- ഉദയകൃഷ്ണ- സിബി കെ തോമസ് ടീം ഒരുക്കിയ 20- 20 എന്ന ചിത്രം നിർമ്മിച്ചത് നടൻ ദിലീപ് ആയിരുന്നു.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.