മലയാള സിനിമയിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ് മമത മോഹൻദാസ്. മലയാളത്തിലെ സൂപ്പർ താരങ്ങൾക്കെല്ലാമൊപ്പം അഭിനയിച്ച മമത ഒരു ഗായിക കൂടിയാണ്. മലയാളത്തിന് പുറമെ മറ്റു തെന്നിന്ത്യൻ ഭാഷകളിലും പ്രത്യക്ഷപ്പെട്ടിട്ടുള്ള ഈ നടിയുടെ ദിലീപുമായുള്ള ഓൺസ്‌ക്രീൻ കെമിസ്ട്രി ആരാധകരുടെ പ്രീയപ്പെട്ട ഒന്നാണ്. ഇപ്പോഴിതാ മമതയുടെ ഒരു കിടിലൻ ബൈക്ക് റൈഡിങ് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. മമത മോഹൻദാസ് തന്നെയാണ് ഈ വീഡിയോ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കു വെച്ചത്. ഹാർലി ഡേവിസൺ ബൈക്കിലാണ് മമതയുടെ ഈ റൈഡ് എന്നതാണ് ഇതിനെ സ്പെഷ്യലാക്കുന്ന മറ്റൊരു കാര്യം. പതിനഞ്ചു വർഷത്തിന് ശേഷമാണു താൻ ബൈക്ക് റൈഡിങ് നടത്തുന്നത് എന്നും ഇപ്പോഴും ബൈക്ക് ഓടിക്കാൻ മറന്നട്ടില്ല എന്നത് അത്ഭുതകരമായ കാര്യമാണെന്നും മമത കുറിക്കുന്നു.
https://www.instagram.com/p/CONvJxphq7w/?utm_source=ig_web_copy_link
സിനിമാ താരമായതിനു ശേഷം നഷ്ടപെട്ട ഒന്നാണ് പബ്ലിക് ആയി ബൈക്കിൽ കറങ്ങുക എന്നതെന്നും മമത പറഞ്ഞു. തന്റെ ബാംഗ്ലൂർ ദിനങ്ങൾ ആണ് ഇപ്പോൾ മനസ്സിൽ നിറയുന്നതെന്നും ഈ നടി വീഡിയോ പങ്കു വെച്ച് കൊണ്ട് കുറിച്ചു. ഹരിഹരൻ ഒരുക്കിയ മയൂഖം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച മമത മോഹൻദാസ് അഭിനയിച്ചു അവസാനം റിലീസ് ചെയ്തത് ഫോറൻസിക് ആണ്. ഒട്ടേറെ ചിത്രങ്ങളാണ് മമത അഭിനയിച്ചു ഇനി പുറത്തു വരാനുള്ളത്. കുറെയേറെ വമ്പൻ ചിത്രങ്ങളുടെ ഭാഗമായും മമത എത്താനൊരുങ്ങുകയാണ്. ലാൽ ബാഗ്, രാമ സേതു, ബിലാൽ, മ്യാവു , ഭ്രമം, ജൂതൻ, അപ്പോസ്തലൻ, അൺലോക്ക് എന്നിവയാണ് മമതയുടെ ഇനി വരാനുള്ള മലയാളം ചിത്രങ്ങൾ. ഇത് കൂടാതെ ഊമെയ് മിഴികൾ, എനിമി എന്നീ തമിഴ് ചിത്രങ്ങളിലും മമത അഭിനയിക്കുന്നുണ്ട്.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' യുടെ തമിഴ്നാട് വിതരണ അവകാശം സ്വന്തമാക്കി എ ജി എസ്…
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
This website uses cookies.