ബാലതാരമായി സിനിമാലോകത്തേയ്ക്ക് ചുവടുവെച്ച എസ്തർ ദൃശ്യം എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ പ്രകടനത്തിലൂടെയാണ് പ്രേക്ഷകമനസ്സിൽ ഇടം നേടുന്നത്. വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളിലും അഭിനയിച്ച താരം ധാരാളം പ്രശംസകൾ നേടി. ഷാജി എൻ. കരുൺ സംവിധാനം ചെയ്ത സമാന്തര സിനിമയായ ഓളിലൂടെ എസ്തർ നായികയായി അരങ്ങേറ്റം കുറിക്കുകയും ചെയ്തു. മറ്റുള്ള നടിമാരെ പോലെ തന്നെ എസ്തറും സമൂഹമാധ്യമങ്ങളിൽ വളരെ ആക്ടീവാണ്. തന്റെ പുതിയ വിശേഷങ്ങളും ഫോട്ടോ ഷൂട്ട് ചിത്രങ്ങളും ഇൻസ്റ്റഗ്രാമിലൂടെയും മറ്റുമായി എസ്തർ പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ എസ്തർ പങ്കുവച്ച തന്റെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായിരിക്കുകയാണ്.
മുംബൈയിലെ സെന്റ് സേവ്യേഴ്‌സ് കോളേജില്‍ ബിരുദ വിദ്യാര്‍ഥിനിയായ എസ്തര്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പോസ്റ്റ് ചെയ്ത ചിത്രങ്ങൾക്കും ഫോട്ടോഷൂട്ട് വീഡിയോക്കും നിരവധി ആളുകളാണ് കമന്റുമായെത്തിയിരുന്നത്. നിരവധി പോസിറ്റീവ് കമന്റുകൾക്ക് ഒപ്പം സദാചാര വാദികളുടെ കമന്റുകളും താരം നേരിടുന്നതായി ശ്രദ്ധിക്കപ്പെടുന്നുണ്ട്. ഒരു നാള്‍ വരും, സകുടുംബം ശ്യാമള, കോക്ക് ടെയില്‍, ദ മെട്രോ, വയലിന്‍, ഡോക്ടര്‍ ലവ്, ഞാനും തുടങ്ങി നിരവധി മലയാള സിനിമകളിൽ അഭിനയിച്ച താരം. ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്.
വീഡിയോ കടപ്പാട്: Mallu News
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.