മലയാള സിനിമയിൽ തന്നെ ഏറ്റവും മൂല്യമുള്ള നായിക- നടിമാരുടെ പട്ടികയിൽ മുൻപന്തിയിൽ തന്നെയാണ് പാർവ്വതി തിരുവോത്തിന്റെയും റിമ കല്ലിങ്കലിന്റെയും സ്ഥാനം. സിനിമാ ലോകത്തിന് അപ്പുറത്തും ഇരുതാരങ്ങളും തമ്മിലുള്ള സൗഹൃദം ദൃഢമാണ്. ഇരുവരുടെയും ചില തുറന്നു പറച്ചിലുകളും അഭിപ്രായ പ്രകടനങ്ങളും കേരള സമൂഹത്തിൽ വലിയ രീതിയിലുള്ള വിവാദങ്ങൾക്ക് വരെ വഴിവച്ചിട്ടുണ്ട്. ആ സാഹചര്യങ്ങളുടെ സമ്മർദത്തിൽ എപ്പോഴും ഇരുവരും പരസ്പരം പിന്തുണയ്ക്കുകയും മറുപടി പറയുകയും ചെയ്യുന്നത് മലയാളികൾ കണ്ടിട്ടുണ്ട്. സിനിമയിലെ അഭിനയ ജീവിതത്തിനപ്പുറം സാമൂഹ്യപരമായ കാര്യങ്ങളിലും ഇരുവരും തങ്ങളുടെ നിലപാട് ഉറച്ച ശബ്ദത്തിൽ തുറന്നു പറയാറുണ്ട്. മലയാള സിനിമ വീണ്ടും സജീവമായതോടെ സിനിമയിൽ വീണ്ടും സജീവമാകാൻ പാർവ്വതിയും റിമ കല്ലിങ്കലും ഒരുങ്ങുകയാണ്. സമൂഹ മാധ്യമങ്ങളിലും ഇരുതാരങ്ങളും വളരെ സജീവമാണ്. തങ്ങളുടെ ജീവിതത്തിലെ ദൈനംദിന വിശേഷങ്ങൾ നവമാധ്യമങ്ങളിലൂടെ താരങ്ങൾ പങ്കുവയ്ക്കുന്നത് പതിവുകാഴ്ചയാണ്. സിനിമയ്ക്കപ്പുറം ഉള്ള താരങ്ങളുടെ ജീവിതശൈലിയും വിശേഷങ്ങളും കാണാൻ ആരാധകർക്കും വലിയ ആവേശമാണുള്ളത്.
ഇപ്പോഴിതാ പാർവ്വതി തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച സ്റ്റോറി വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. പാർവ്വതിക്കൊപ്പം റിമ കല്ലിങ്കലും കഠിനമായ വർക്ക്ഔട്ട് ചെയ്യുന്ന വീഡിയോയും ചിത്രങ്ങളും ആണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇങ്ങനെ പലതും നുമ്മ ചെയ്യും എന്ന കുറിപ്പോടെയാണ് പാർവ്വതി ഇരുവരുടെയും വർക്കൗട്ട് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വളരെ കഠിനമായ വ്യായാമമുറകൾ ചെയ്യുന്ന വീഡിയോകളും ചിത്രങ്ങളും റീമാ കല്ലിങ്കലും തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ മുൻപ് പങ്കുവച്ച് ഉള്ളതാണ്. അഭിനയത്തിന് എന്നതുപോലെ തന്നെ തങ്ങളുടെ ഫിറ്റ്നസ്സിനും വളരെ പ്രാധാന്യമാണ് താരങ്ങൾ നൽകുന്നത്. മലയാളത്തിൽ വളരെ ചുരുക്കം ചില നടിമാർ മാത്രമേ ഇത്തരത്തിൽ തങ്ങളുടെ വർക്കൗട്ട് വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുള്ളു. മമ്മൂട്ടിയോടൊപ്പം അഭിനയിക്കുന്ന പുഴു എന്ന ചിത്രത്തിന് വേണ്ടിയാണ് പാർവ്വതി തയ്യാറെടുക്കുന്നത്. ഇതാദ്യമായാണ് പാർവ്വതി ഒരു മമ്മൂട്ടി ചിത്രത്തിൽ അഭിനയിക്കുന്നത്. ഇതിനോടകം വളരെ വാർത്താ പ്രാധാന്യം നേടിയ പുഴു എന്ന ചിത്രത്തിലെ പുതിയ വിശേഷങ്ങൾക്കായി ആരാധകർ കാത്തിരിക്കുകയാണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.