പ്രശസ്ത സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ നായികയായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടിയാണ് അന്ന രാജൻ. അതിനു ശേഷം ഒരുപിടി ചിത്രങ്ങളിലൂടെ മികച്ച പ്രേക്ഷക ശ്രദ്ധയാണ് ഈ നടി നേടിയെടുത്തത്. മോഹൻലാൽ നായകനായ ലാൽ ജോസ് ചിത്രം വെളിപാടിന്റെ പുസ്തകം, ജയറാം നായകനായ ലോനപ്പന്റെ മാമോദീസ, മമ്മൂട്ടി നായകനായ വൈശാഖ് ചിത്രം മധുര രാജ, ധ്യാൻ ശ്രീനിവാസൻ നായകനായ സച്ചിൻ, സച്ചി ഒരുക്കിയ പൃഥ്വിരാജ്- ബിജു മേനോൻ ചിത്രം അയ്യപ്പനും കോശിയും എന്നിവയിലെ അന്നയുടെ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടു. വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായി എത്തിയ രണ്ട്, ബിബിൻ ജോർജ് നായക വേഷത്തിൽ എത്തിയ തിരിമാലി എന്നിവ ആയിരുന്നു അന്നയുടെ ഈ അടുത്തകാലത്തെ റിലീസുകൾ. സലാം പി ഷാജി ഒരുക്കുന്ന ഇടുക്കി ബ്ലാസ്റ്റേഴ്‌സ്, സംജിത് മുഹമ്മദ് ഒരുക്കുന്ന തലനാരിഴ എന്നിവയും ഇനി റിലീസ് ആവാനുള്ള, അന്ന അഭിനയിച്ച ചിത്രങ്ങളാണ്.
സോഷ്യൽ മീഡിയയിലും ഏറെ സജീവമായ ഈ നടിയുടെ പുത്തൻ ചിത്രങ്ങളും വീഡിയോകളും ശ്രദ്ധ നേടാറുണ്ട്. പോണ്ടിച്ചേരി ബീച്ചിൽ വെച്ച് നടത്തിയ ഫോട്ടോഷൂട്ടിൽ ബീച്ച് പോസിൽ പ്രത്യക്ഷപ്പെട്ട അന്നയുടെ ചിത്രങ്ങൾ വൈറൽ ആയിരുന്നു. ശേഷം സ്റ്റൈലിഷ് ലുക്കിൽ അന്ന ഒരു കടയുടെ ഉത്‌ഘാടനത്തിനു എത്തിയ വീഡിയോയും ശ്രദ്ധ നേടി. ഇപ്പോഴിതാ മോഡേൺ വേഷത്തിൽ കിടിലൻ ലുക്കിൽ എത്തിയിരിക്കുന്ന അന്നയുടെ ഒരു പുതിയ വീഡിയോ കൂടി ആരാധകർ ഏറ്റെടുക്കുകയാണ്. നാടൻ പെൺകുട്ടി എന്ന സ്ക്രീൻ ഇമേജിനൊപ്പം തനിക്കു മോഡേൺ വേഷങ്ങളും തനിക്കു ചേരും എന്ന് കാണിച്ചു തരികയാണ് ഈ നായികാ താരം.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.