പ്രശസ്ത മലയാളി നടി അഞ്ജു കുര്യൻ നായികാ വേഷം ചെയ്ത പുതിയ തമിഴ് മ്യൂസിക് വീഡിയോ ഇപ്പോൾ വലിയ ശ്രദ്ധയാണ് നേടുന്നത്. അഞ്ജു കുര്യൻ ഗ്ലാമറസായി പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഈ ഗാനം ഇന്നലെ വൈകുന്നേരമാണ് തിങ്ക് മ്യൂസിക് ഇന്ത്യയുടെ യൂട്യൂബ് ചാനൽ വഴി പുറത്തു വന്നത്. ഹാരിസ് ജയരാജിന്റെ സംഗീതത്തിലൊരുങ്ങിയിരിക്കുന്ന ഈ മനോഹരമായ ഗാനത്തിന് വരികൾ രചിച്ചത് വിവേകയും, പാടിയിരിക്കുന്നത് രവി ജി, നിക്കോളാസ് സാമുവൽ, സുനിത സാരഥി എന്നിവർ ചേർന്നുമാണ്. അതിമനോഹരമായാണ് ഈ ഗാനം ചിത്രീകരിച്ചിരിക്കുന്നത്. ഗോവയിൽ ഏറിയ പങ്കും ഷൂട്ട് ചെയ്തിരിക്കുന്ന ഈ ഗാനത്തിൽ, അഞ്ജു കുര്യനൊപ്പം അശ്വിൻ കുമാർ ലക്ഷ്മികാന്തനാണ് അഭിനയിച്ചിരിക്കുന്നത്. ഇരുവരുടേയും പ്രണയ രംഗങ്ങൾ ഏറെ മനോഹരമായാണ് ഒരുക്കിയിരിക്കുന്നത്.
കാർത്തിക് അരസകുമാർ സംവിധാനം ചെയ്ത ഈ വീഡിയോക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് പ്രശസ്ത ക്യാമെറാമാനായ ആർ ഡി രാജശേഖറാണ്. വമ്പൻ തമിഴ് ചിത്രങ്ങളുടെ എഡിറ്ററായ ആന്റണിയാണ് ഈ മ്യൂസിക് വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത്. സാൻഡി നൃത്ത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ മ്യൂസിക് വീഡിയോ നിർമ്മിച്ചിരിക്കുന്നത് ബി ടി കെ ഫിലിമ്സിന്റെ ബാനറിൽ എ കാമരാജ് ആണ്. റിലീസ് ചെയ്തു ചുരുങ്ങിയ സമയം കൊണ്ട് രണ്ടു ലക്ഷത്തിനു മുകളിൽ കാഴ്ചക്കാരെയാണ് ഈ മ്യൂസിക് വീഡിയോക്ക് ലഭിച്ചിരിക്കുന്നത്. 2014 ഇൽ റിലീസ് ചെയ്ത ഓം ശാന്തി ഓശാന എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ അഞ്ജു കുര്യൻ പിന്നീട് പ്രേമം, കവി ഉദ്ദേശിച്ചത്, ഞാൻ പ്രകാശൻ, ജാക്ക് ഡാനിയേൽ, മേപ്പടിയാൻ തുടങ്ങിയ ചിത്രങ്ങളിലൂടെയും ശ്രദ്ധ നേടി. തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുള്ള ഈ നടിയുടെ ഇനി റിലീസ് ചെയ്യാനുള്ള മലയാള ചിത്രം ഇന്ദിരയാണ്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.