പ്രശസ്ത മലയാളി നടി മാളവിക മോഹനന്റെ ഏറ്റവും പുതിയ സോങ് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. പ്രശസ്ത ഗായകൻ ബാദ്ഷക്കൊപ്പമുള്ള തൗബ എന്ന ഗാനത്തിന്റെ വീഡിയോ ആണ് ഇന്ന് റിലീസ് ചെയ്തത്. അതീവ ഗ്ലാമറസായി ഈ ഗാനത്തിൽ നൃത്തം വെക്കുന്ന മാളവികയെ ആണ് നമ്മുക്ക് കാണാൻ സാധിക്കുക. പായൽ ദേവ് സംഗീതം പകർന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് പായൽ ദേവും ബാദ്ഷയും ചേർന്നാണ്. ഇവർ രണ്ടു പേരും ചേർന്ന് തന്നെയാണ് ഈ ഗാനത്തിന് വരികൾ രചിച്ചതും. നീരജ് ശർമ്മ നിർമ്മിച്ച ഈ വീഡിയോ ഗാനം സംവിധാനം ചെയ്തിരിക്കുന്നത് പുനീത് ജെ പാഥക് ആണ്. അദ്ദേഹം തന്നെയാണ് ഈ ഗാനത്തിന് നൃത്ത സംവിധാനം നിർവ്വഹിച്ചതും. ദുൽഖർ സൽമാന്റെ നായികയായി പട്ടം പോലെ എന്ന ചിത്രത്തിലൂടെ വന്നു മലയാള സിനിമാ പ്രേമികളുടെ മനസ്സിലിടം പിടിച്ച നായികയാണ് മാളവിക മോഹനൻ.
മലയാളി ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളായ മാളവികക്കു ഏറ്റവും ശ്രദ്ധ നേടിക്കൊടുത്തത് ദളപതി വിജയ്‌യുടെ നായികാ വേഷമാണ്. ലോകേഷ് കനകരാജ് ഒരുക്കിയ മാസ്റ്റർ എന്ന ചിത്രത്തിലാണ് ദളപതി വിജയ്‌യുടെ നായികയായി മാളവിക അഭിനയിച്ചത്. മലയാളിയാണെങ്കിലും മമ്മൂട്ടി നായകനായി എത്തിയ ഹനീഫ് അദനി ചിത്രം ദി ഗ്രേറ്റ് ഫാദറിൽ ആണ് മാളവിക അവസാനമായി മലയാളത്തിൽ അഭിനയിച്ചത്. മാസ്റ്ററിനു ശേഷം ധനുഷിന്റെ നായികയായി മാരൻ എന്ന ചിത്രവും ചെയ്ത മാളവികയുടെ ഗ്ലാമർ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നടാറുണ്ട്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഈ നടി കൂടുതലും തന്റെ ഗ്ലാമർ ചിത്രങ്ങളാണ് ആരാധകർക്കായി പങ്കുവെക്കാറുള്ളത്. ഹിന്ദിയിൽ ഒരുക്കുന്ന യുധ്ര എന്ന ചിത്രത്തിലും മാളവിക നായികയായി എത്തുന്നുണ്ട്.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.