പ്രശസ്ത മലയാളി നായികാ മാളവിക മോഹനൻ സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരമാണ്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ മാളവിക പങ്കു വെക്കാറുള്ള ഗ്ലാമർ ചിത്രങ്ങളും വീഡിയോകളും വലിയ രീതിയിലാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കാറുള്ളത്. ഇപ്പോഴിതാ മാളവികയുടെ പുത്തൻ വർക്ക് ഔട്ട് വീഡിയോയാണ് ശ്രദ്ധ നേടുന്നത്. കിടിലൻ ലുക്കിൽ ജിമ്മിൽ വിയർപ്പൊഴുക്കുന്ന മാളവികയെയാണ് ഈ വീഡിയോയിൽ നമ്മുക്ക് കാണാൻ സാധിക്കുന്നത്. അതീവ സുന്ദരിയായി കാണപ്പെടുന്ന മാളവിക, തന്റെ ശരീര സൗന്ദര്യം നിലനിർത്താൻ എടുക്കുന്ന പ്രയത്നവും ഈ വീഡിയോയിൽ നിന്ന് നമ്മുക്ക് വ്യക്തമാണ്. ദുൽഖർ സൽമാന്റെ നായികയായി പട്ടം പോലെ എന്ന ചിത്രത്തിലൂടെ വന്നു മലയാള സിനിമാ പ്രേമികളുടെ മനസ്സിലിടം പിടിച്ച മാളവികക്ക് വലിയ ജനപ്രീതി നേടിക്കൊടുത്തത് ദളപതി വിജയ്‌യുടെ നായികാ വേഷമാണ്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റർ എന്ന ചിത്രത്തിലാണ് ദളപതി വിജയ്‌യുടെ നായികയായി മാളവിക മോഹനൻ അഭിനയിച്ചത്. മമ്മൂട്ടി നായകനായി എത്തിയ ഹനീഫ് അദനി ചിത്രം ദി ഗ്രേറ്റ് ഫാദറിൽ ആണ് മാളവിക അവസാനമായി മലയാളത്തിൽ അഭിനയിച്ചത്. മാസ്റ്ററിന് ശേഷം ധനുഷിന്റെ നായികയായി മാരൻ എന്ന ചിത്രവും ചെയ്ത മാളവിക, ഹിന്ദിയിൽ ഒരുക്കുന്ന യുധ്ര എന്ന ചിത്രത്തിലും നായികാ വേഷം ചെയ്യുന്നുണ്ട്. അതിനിടക്ക് പ്രശസ്ത ഗായകൻ ബാദ്ഷക്കൊപ്പമുള്ള തൗബ എന്ന മ്യൂസിക് വീഡിയോയിൽ കൂടിയും മാളവിക ശ്രദ്ധ നേടി. അതീവ ഗ്ലാമറസായി ഈ ഗാനത്തിൽ നൃത്തം വെച്ച മാളവിക വലിയ കയ്യടിയാണ് നേടിയത്. ഏതായാലും മാളവികയെ വീണ്ടും വെള്ളിത്തിരയിൽ കാണാനുള്ള കാത്തിരിപ്പിലാണ് മാളവികയുടെ ആരാധകർ.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.