ദുൽഖർ സൽമാന്റെ നായികയായി പട്ടം പോലെ എന്ന ചിത്രത്തിലൂടെ വന്നു മലയാള സിനിമാ പ്രേമികളുടെ മനസ്സിലിടം പിടിച്ച നായികയാണ് മാളവിക മോഹനൻ. ഇപ്പോൾ ദളപതി വിജയ് നായകനായ മാസ്റ്റർ എന്ന തമിഴ് ചിത്രത്തിന്റെ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ് ഈ താരം. ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്ന മാളവിക വിശ്വസിക്കുന്നത് മാസ്റ്റർ തന്റെ കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവാകും എന്നാണ്. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ ഈ താരം ഇപ്പോൾ ബൈക്കിനോടുള്ള തന്റെ പ്രണയം തുറന്നു പറഞ്ഞു കൊണ്ട് സോഷ്യൽ മീഡിയയിൽ പങ്കു വെച്ച ഒരു പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്. ഫോർമുല വൺ ട്രാക്കിൽ ബൈക്കോടിച്ച സന്തോഷം പങ്കു വെച്ച് കൊണ്ടുള്ള അതിന്റെ ഒരു വീഡിയോ ആണ് മാളവിക സോഷ്യൽ മീഡിയയിലൂടെ പങ്കു വെച്ചിരിക്കുന്നത്. കഴിഞ്ഞ ജൂണിൽ പകർത്തിയ ഈ വീഡിയോ ഇന്ത്യയിലെ തന്നെ ആദ്യത്തെ ഫോർമുല വൺ ട്രാക്ക് ആയ നോയിഡയിലെ ബുദ്ധ് ഇന്റർനാഷണൽ സർക്യൂട്ടിൽ വെച്ചാണ് എടുത്തിരിക്കുന്നത്.
ബൈക് റൈഡിനോടുള്ള തന്റെ കമ്പം ഒരു പടി കൂടി മുന്നോട്ട് എന്ന് പറഞ്ഞു കൊണ്ടാണ് ആ വീഡിയോ മാളവിക പങ്കു വെച്ചിരിക്കുന്നത്. കഴിഞ്ഞ ജൂണിൽ ഇന്ത്യയിലെ ഏറ്റവും ആദ്യത്തെ ഫോർമുല വൺ ട്രാക്ക് ആയ ബുദ്ധ് ഇന്റർനാഷണൽ സർക്യൂട്ടിൽ മികച്ച കുറേ റൈഡേർസിനൊപ്പം താൻ ബൈക്ക് ഓടിച്ചു എന്നും അവരുടെ വേഗം എത്താൻ തന്നെ കൊണ്ടായില്ല എന്നും മാളവിക പറയുന്നു. തന്റെ ജീവിതത്തിൽ താൻ സാധാരണ ബൈക്ക് ആണ് അത് വരെ ഉപയോഗിച്ചിരുന്നത് എങ്കിലും ആ ദിവസം മിസ് ചെയ്യുന്നു എന്നും അവിടെ തോന്നിയ ഭ്രാന്തമായ ആവേശം തനിക്കിപ്പോൾ മിസ് ചെയ്യുന്നുവെന്നും മാളവിക പറയുന്നു.
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
This website uses cookies.