പോക്കിരി രാജയ്ക്കും മധുര രാജയ്ക്കും ശേഷം മെഗാസ്റ്റാർ മമ്മൂട്ടിയും വൈശാഖും ഒന്നിച്ച ടർബോ വിജയകുതിപ്പ് തുടരുകയാണ്. മികച്ച ബോക്സ് ഓഫീസ് പ്രകടനം നടത്തുന്ന ഈ ചിത്രത്തിന്റെ ഹൈലൈറ്റ് മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഗംഭീര ആക്ഷൻ പ്രകടനമാണ്. 73 കാരന്റെ അഴിഞ്ഞാട്ടമെന്നാണ് മമ്മൂട്ടിയുടെ പ്രകടനത്തെ ആരാധകർ വിശേഷിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ആക്ഷൻ രംഗത്തിന്റെ ഒരു മേക്കിങ് വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഡ്യൂപ് ഇല്ലാതെ മമ്മൂട്ടി ഇതിൽ കാണിക്കുന്ന അതിസാഹസികത കണ്ട് അമ്പരക്കുകയാണ് അദ്ദേഹത്തിന്റെ ആരാധകർ. ഒരു മിനിറ്റില്‍ താഴെയുള്ള ഈ മേക്കിങ് വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഫീനിക്സ് പ്രഭുവാണ് ഈ ചിത്രത്തിലെ ആറോളം വരുന്ന സംഘട്ടന രംഗങ്ങളൊരുക്കിയത്.
മിഥുൻ മാനുവൽ തോമസ് രചന നിർവഹിച്ച ഈ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം അഞ്ജന ജയപ്രകാശ്, രാജ് ബി ഷെട്ടി, ശബരീഷ് വർമ്മ, സുനിൽ, നിരഞ്ജന അനൂപ്, ദിലീഷ് പോത്തൻ, ബിന്ദു പണിക്കർ, നിഷാന്ത് സാഗർ, ആമിന നിജാം, ജോണി ആന്റണി, ആദർശ് സുകുമാരൻ, അബിൻ ബിനോ, അബു സലിം എന്നിവരും വേഷമിട്ടിരിക്കുന്നു. മെഗാ ബഡ്ജറ്റിൽ മമ്മൂട്ടി കമ്പനി നിർമ്മിച്ച ഈ ചിത്രം മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ബഡ്ജറ്റ് കൂടിയ ചിത്രവും ഏറ്റവും വലിയ റിലീസ് നേടിയ ചിത്രവുമാണ്. ആദ്യ അഞ്ച് ദിവസം കൊണ്ട് ഈ ചിത്രം ആഗോള തലത്തിൽ 50 കോടി ക്ലബിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആക്ഷനൊപ്പം കോമെഡിയും നിറഞ്ഞ ഈ ചിത്രത്തിന് സംഗീതം പകർന്നത് ക്രിസ്റ്റോ സേവ്യർ, എഡിറ്റ് ചെയ്തത് ഷമീർ മുഹമ്മദ് എന്നിവരാണ്. വിഷ്ണു ശർമയാണ് ഈ ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്തത്.
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
This website uses cookies.