കൊട്ട മധു എന്ന മാസ്സ് കഥാപാത്രമായി പൃഥ്വിരാജ് സുകുമാരനെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കാപ്പ. സൂപ്പർ ഹിറ്റായ കടുവക്കു ശേഷം ഷാജി കൈലാസ് – പൃഥ്വിരാജ് ടീം ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തിന്റെ കഥ പറയുന്ന, ജി ആർ ഇന്ദുഗോപൻ രചിച്ച ശംഖുമുഖി എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രമൊരുക്കുന്നത്. ജി ആർ ഇന്ദുഗോപൻ തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. ഇതിലെ പൃഥ്വിരാജ് സുകുമാരന്റെ കുറച്ചു മാസ്സ് സ്റ്റില്ലുകൾ നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ ഇതിന്റെ പുത്തൻ പോസ്റ്ററും, അതുപോലെ ഒരു ആക്ഷൻ മേക്കിങ് വീഡിയോയുമാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നത്. കിടിലൻ ലുക്കിൽ മാസ്സ് സംഘട്ടനത്തിന്റെ ഭാഗമാകുന്ന പൃഥ്വിരാജ് സുകുമാരനെയാണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്.
പൃഥ്വിരാജ് സുകുമാരനൊപ്പം ആസിഫ് അലി, അന്ന ബെൻ, അപർണ്ണ ബാലമുരളി എന്നിവരും ഇതിലെ പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നു. നേരത്തെ മഞ്ജു വാര്യർ അഭിനയിക്കാനിരുന്ന വേഷമാണ് ഇപ്പോൾ അപർണ്ണ ബാലമുരളി ചെയ്യാൻ പോകുന്നത്. തന്റെ തമിഴ് ചിത്രവുമായി ബന്ധപെട്ടു ഡേറ്റ് ക്ലാഷ് വന്നതോടെയാണ് മഞ്ജു വാര്യർ ഇതിൽ നിന്ന് പിന്മാറിയത്. മലയാളത്തിലെ ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന് വേണ്ടി, തിയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു അബ്രഹാമിനൊപ്പം ഡോൾവിൻ കുര്യാക്കോസ്, ദിലീഷ് നായർ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു, ഇന്ദ്രൻസ് എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് ജോമോൻ ടി ജോൺ, എഡിറ്റ് ചെയ്യുന്നത് ഷമീർ മുഹമ്മദ് എന്നിവരാണ്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.