2008 ഇൽ നടന്ന മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി എൻ എസ് ജി കമാൻഡോയായിരുന്ന മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥയെ ആസ്പദമാക്കിയൊരുക്കിയ ബിഗ് ബഡ്ജറ്റ് ചിത്രമാണ് മേജർ. സോണി പിക്ചേഴ്സും തെലുങ്കു സൂപ്പർ താരം മഹേഷ് ബാബുവിന്റെ നിർമ്മാണ കമ്പനിയായ ജി മഹേഷ് ബാബു എന്റർടൈൻമെൻറ്സും ചേർന്നു നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ സന്ദീപ് ഉണ്ണിക്കൃഷ്ണനായി അഭിനയിച്ചിരിക്കുന്നത് ആദി വിശേഷാണ്. ഇപ്പോഴിതാ ഇതിന്റെ ട്രൈലെർ റിലീസ് ചെയ്തിരിക്കുകയാണ്. ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ, തെലുങ്കു സൂപ്പർ സ്റ്റാർ മഹേഷ് ബാബു, മലയാളത്തിന്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ എന്നിവരാണ് ഈ ട്രയ്ലർ റിലീസ് ചെയ്തത്.
നേരത്തെ ഇതിന്റെ ടീസറും വലിയ പ്രതികരണമാണ് നേടിയത്. ജൂണ് മൂന്നിനാണ് ഈ ചിത്രം ആഗോള റിലീസായെത്തുന്നത്. സൂപ്പർ ഹിറ്റായ ഗൂഡാചാരി എന്ന സ്പൈ ത്രില്ലെർ ഒരുക്കിയ സാഷി കിരൺ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഹിന്ദി, തെലുങ്ക്, മലയാളം എന്നീ ഭാഷകളിൽ റിലീസ് ചെയ്യുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് നായകനായ ആദി വിശേശ് തന്നെയാണ്. ശോഭിത ദുലിപാല, സായ് മഞ്ജരേക്കർ, പ്രകാശ് രാജ്, രേവതി, മുരളി ശർമ്മ, എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് വംശി പച്ചിപ്പുല്സു, സംഗീതമൊരുക്കിയത് ശ്രീ ചരൻ പകാല, എഡിറ്റ് ചെയ്തത് വിനയ് കുമാർ, കോടറ്റി പവൻ കല്യാൺ എന്നിവരാണ്. മുംബൈ താജ് ഹോട്ടലിൽ വെച്ച് ഭീകരരെ നേരിടുമ്പോഴാണ് എൻ എസ് ജി കമാൻഡോ സംഘത്തിന്റെ തലവൻ ആയിരുന്ന മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ വീരമൃത്യു വരിച്ചത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.