തെലുങ്കു സൂപ്പർ താരം മഹേഷ് ബാബു നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് സർക്കാരു വാരി പാട്ട. ഈ കഴിഞ്ഞ മെയ് പന്ത്രണ്ടിന് റിലീസ് ചെയ്ത ഈ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. എന്നിരുന്നാലും ബോക്സ് ഓഫീസിൽ വമ്പൻ കളക്ഷൻ നേടി മുന്നേറുകയാണ് ഈ മഹേഷ് ബാബു ചിത്രം. ഇതിലെ രണ്ടു ഗാനങ്ങൾ നേരത്തെ പുറത്തു വരികയും സൂപ്പർ ഹിറ്റാവുകയും ചെയ്തിരുന്നു. കലാവതി എന്ന് തുടങ്ങുന്ന ഗാനം സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായി മാറിയപ്പോൾ, മ മ മഹേശാ എന്ന അടിപൊളി ഗാനം യുവാക്കൾക്കിടയിൽ വലിയ ഹിറ്റായി മാറി. ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒരു റാപ് സോങ് റിലീസ് ചെയ്തിരിക്കുകയാണ്. മഹേഷ് ബാബുവിന്റെ കിടിലൻ ആക്ഷൻ സീനുകൾ ഉൾപ്പെടുത്തിയ വീഡിയോയാണ് ഈ ഗാനത്തിനൊപ്പം പുറത്തു വന്നിരിക്കുന്നത്.
മഹാ ശ്രാവണ ഭാർഗവി ആലപിച്ചിരിക്കുന്ന ഈ ഗാനത്തിന് വരികൾ എഴുതിയതും മഹാ ആണ്. ടീം തമാനിയയാണ് ഈ ഗാനത്തിന് അഡീഷണൽ വരികളെഴുതിയിരിക്കുന്നത്. പ്രശസ്ത സംവിധായകൻ പരശുറാം പെട്‌ല കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം മൈത്രി മൂവി മേക്കേഴ്‌സ്, ജി.എം.ബി എന്റര്‍ടൈന്‍മെന്റ്, 14 റീല്‍സ് പ്ലസ് എന്നിവയുടെ ബാനറില്‍ നവീന്‍ യെര്‍നേനി, വൈ. രവിശങ്കര്‍, രാം അജന്ത, ഗോപിചന്ദ് അജന്ത എന്നിവര്‍ ചേര്‍ന്നാണ് നിർമ്മിച്ചിരിക്കുന്നത്. കീർത്തി സുരേഷ് നായികാ വേഷം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ വെണ്ണല കിഷോർ, സുബ്ബരാജു എന്നിവരുമഭിനയിച്ചിരിക്കുന്നു. സൂപ്പർ ഹിറ്റ് ഗാനങ്ങളുടെ അമരക്കാരനായ തമൻ എസ് ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.