ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച നായകന്മാരിൽ ഒരാളാണ് മഹേന്ദ്ര സിങ് ധോണി. ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വേണ്ടിയും ചെന്നൈ സൂപ്പർ കിങ്‌സ് എന്ന ഐപിഎൽ ടീമിന് വേണ്ടിയും ധോണി ഒരു ക്യാപ്റ്റൻ എന്ന നിലയിലും ഒരു ബാറ്റ്സ്മാൻ എന്ന നിലയിലും കൈവരിച്ച നേട്ടങ്ങൾ വളരെ വലുതാണ്. ഇന്റർനാഷണൽ ക്രിക്കെറ്റിൽ നിന്ന് രണ്ടു വർഷം മുൻപ് വിരമിച്ച ധോണി ഇപ്പോഴും ഐപിഎൽ കളിക്കുന്നുണ്ട്. ഏതായാലും ക്രിക്കറ്റ് ഗ്രൗണ്ടിൽ നായകനായി തിളങ്ങിയ ധോണി ഒരു ഗ്രാഫിക് നോവലിലും നായകനായി എത്തുകയാണ് ഇപ്പോൾ. അതിന്റെ ട്രൈലെർ ധോണി തന്നെയാണ് ഇന്ന് തന്റെ സോഷ്യൽ മീഡിയ പേജ് വഴി പുറത്തു വിട്ടത്. ധോണി തന്നെ നിർമ്മിക്കുന്ന ഈ ഗ്രാഫിക് നോവലിന്റെ പേര് അഥർവ എന്നാണ്. അതിൽ അഥർവ എന്ന കഥാപാത്രമായി അനിമേഷൻ രൂപത്തിൽ എത്തുന്നതും അദ്ദേഹമാണ്. ഒരു യോദ്ധാവായാണ് ധോണി ഈ ഗ്രാഫിക് നോവലിൽ എത്തുന്നത്.
രമേശ് തമിൽമണി ആണ് ഈ നോവൽ രചിച്ചിരിക്കുന്നത്. വിർസു സ്റ്റുഡിയോസ്, മിഡാസ് ഡീൽസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവ ചേർന്ന് അവതരിപ്പിക്കുന്ന ഈ നോവൽ ആമസോൺ വഴി പ്രീ ഓർഡർ ചെയ്യാനുള്ള സൗകര്യവുമുണ്ട്. ഏതായാലും മഹേന്ദ്ര സിങ് ധോണിയുടെ അഥർവ ആയുള്ള ഈ പുതിയ അവതാരം വലിയ രീതിയിൽ വൈറൽ ആവുകയാണ്. അദ്ദേഹത്തിന്റെ കിടിലൻ ലുക്ക് സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു എന്ന് തന്നെ പറയാം. ഇത്തവണത്തെ ഐപിഎലിലും ചെന്നൈയുടെ ക്യാപ്റ്റൻ ആയി ധോണി കളിക്കുന്നുണ്ട്. ഇത് ചിലപ്പോൾ അദ്ദേഹം കളിക്കുന്ന അവസാന ഐപിഎൽ ആയേക്കാം എന്ന തരത്തിലുള്ള വാർത്തകളും വരുന്നുണ്ട്. ഏതായാലും പരസ്യ ചിത്രങ്ങളിൽ ഏറെ സജീവമായ ധോണി ഭാവിയിൽ സിനിമ ലോകത്തേക്കും ചുവടു വെച്ചേക്കാം എന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ.
പാന് ഇന്ത്യന് ബ്ലോക്ക് ബസ്റ്ററായ മാര്ക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദന് നായകനാവുന്ന 'ഗെറ്റ് സെറ്റ് ബേബി'യുടെ റിലീസ് തിയതി പുറത്തു വിട്ടു.…
കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയെ ആവേശം കൊണ്ട്…
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ പുതിയ പതിപ്പിന്റെ ട്രൈലെർ ലോഞ്ച് അമ്മയുടെ ഓഫീസിൽ നടന്നു. മോഹൻലാൽ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന് വീരഗാഥ വീണ്ടും റിലീസിന് എത്തുന്നു. 2025…
നിങ്ങളുടെ സൗഹൃദത്തിലേക്ക് ഇന്നുമുതൽ പുതിയ ഒരു ബെസ്റ്റി കടന്നു വരുന്നു എന്ന പരസ്യ വാചകവുമായി എത്തിയ ചിത്രമാണ് 'ബെസ്റ്റി'. ഷാനു…
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
This website uses cookies.