ബോളിവുഡ് യുവ താരം രൺബീർ കപൂർ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ബ്രഹ്മാസ്ത്ര. ബ്രഹ്മാണ്ഡ ബഡ്ജറ്റിൽ മൂന്നു ഭാഗങ്ങളായി ഒരുക്കുന്ന ഈ ചിത്രത്തിന്റെ ആദ്യ ഭാഗം ഈ വർഷമാണ് റിലീസ് ചെയ്യുന്നത്. ആലിയാ ഭട്ട് നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ അമിതാബ് ബച്ചൻ, നാഗാർജുന എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. ഇതിന്റെ ടീസർ വലിയ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ട്രൈലെർ ഇന്ന് പുറത്ത് വന്നിരിക്കുകയാണ്. അക്ഷരാർത്ഥത്തിൽ അത്ഭുതപ്പെടുത്തുന്ന മികവാണ് ഈ ട്രെയിലറിലെ ദൃശ്യങ്ങൾക്കുള്ളത്. ഹോളിവുഡ് ഫാന്റസി ചിത്രങ്ങളെ അനുസ്‌മരിപ്പിക്കുന്ന വി എഫ് എക്സ് നിലവാരമാണ് ഈ ട്രെയിലറിലെ ദൃശ്യങ്ങൾക്കുള്ളത്. അതോടൊപ്പം തന്നെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ഒരു പ്രമേയമാകും ഈ ചിത്രം ചർച്ച ചെയ്യുകയെന്നും ഈ ട്രൈലെർ സൂചിപ്പിക്കുന്നു.
അയൻ മുഖർജി ഒരുക്കുന്ന ഈ ചിത്രത്തിൽ മൗനി റോയിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബോളിവുഡിന്റെ കിംഗ് ഖാൻ ഷാരൂഖ് ഖാൻ ഇതിൽ അതിഥി വേഷത്തിലുമെത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ബ്രഹ്മാസ്ത്ര: ഭാഗം ഒന്ന്: ശിവ എന്നാണ് ഈ സീരിസിലെ ആദ്യ ഭാഗത്തിന് നൽകിയിരിക്കുന്ന പേര്. ഇന്ത്യൻ പുരാണങ്ങളിലെ സങ്കൽപ്പങ്ങളിൽ നിന്നും കഥകളിൽ നിന്നും പ്രചോദനമുൾക്കൊണ്ട്, ആധുനിക കാലത്തിന്റെ പശ്‌ചാത്തലത്തിലാണ് ഈ ചിത്രം കഥ പറയുന്നത്. കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്‌ഷൻസ്, ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ്, പ്രൈം ഫോക്കസ്, സ്റ്റാർലൈറ്റ് പിക്ചേഴ്സ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. സെപ്റ്റംബർ ഒൻപതിനാണ് ഈ ആദ്യം ഭാഗം ആഗോള റിലീസായി തീയേറ്ററിലെത്തുക. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ ഈ ചിത്രം വിതരണം ചെയ്യാനുള്ള അവകാശം നേടിയിരിക്കുന്നത് ബ്രഹ്മാണ്ഡ തെലുങ്കു ചിത്രങ്ങളുടെ സംവിധായകനായ എസ് എസ് രാജമൗലിയാണ്.
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ പുതിയ പതിപ്പിന്റെ ട്രൈലെർ ലോഞ്ച് അമ്മയുടെ ഓഫീസിൽ നടന്നു. മോഹൻലാൽ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന്‍ കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന്‍ വീരഗാഥ വീണ്ടും റിലീസിന് എത്തുന്നു. 2025…
നിങ്ങളുടെ സൗഹൃദത്തിലേക്ക് ഇന്നുമുതൽ പുതിയ ഒരു ബെസ്റ്റി കടന്നു വരുന്നു എന്ന പരസ്യ വാചകവുമായി എത്തിയ ചിത്രമാണ് 'ബെസ്റ്റി'. ഷാനു…
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
This website uses cookies.