96 എന്ന വിജയ് സേതുപതി- തൃഷ ചിത്രത്തിലെ കഥാപാത്രം ചെയ്തു ശ്രദ്ധ നേടിയ ഗൗരി കിഷനും പ്രശസ്ത നടി അനഖയും ഒരുമിച്ചു അഭിനയിച്ച ഒരു മ്യൂസിക് വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്. സോഷ്യൽ മീഡിയയിൽ ഇപ്പോഴേ വലിയ ചർച്ചയായി കഴിഞ്ഞു ഈ മ്യൂസിക് വീഡിയോ. മഗിഴിനി എന്ന പേരിൽ പുറത്തു വിട്ടിരിക്കുന്ന ഈ മനോഹരമായ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകൻ ഗോവിന്ദ് വസന്ത ആണ്. സ്വവർഗാനുരാഗികളായ രണ്ട് യുവതികളുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങൾ ആണ് ഈ ഗാനത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. ഗൗരിയും അനഘയും അവതരിപ്പിക്കുന്ന ഈ കഥാപാത്രങ്ങൾ നർത്തകിമാർ ആയത് കൊണ്ട് തന്നെ, ക്ലാസിക്കൽ നൃത്തവും ഈ മ്യൂസിക് വീഡിയോയുടെ നിർണ്ണായക ഭാഗമാണ്.
വി ജി ബാലസുബ്രഹ്മണ്യം ആണ് ഈ മ്യൂസിക് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. കീർത്തന വൈദ്യനാഥൻ ആലപിച്ച ഈ ഗാനത്തിന് വേണ്ടി വരികൾ എഴുതിയത് മദൻ കർക്കി ആണ്. അരുൺ കൃഷ്ണ രാധാകൃഷ്ണൻ ക്യാമറ ചലിപ്പിച്ചിരിക്കുന്ന ഈ ഗാനത്തിന് വേണ്ടി നൃത്ത ചുവടുകൾ ഒരുക്കിയത് വിശ്വകിരൻ നമ്പി ആണ്. ജോമിൻ ആണ് ഈ മ്യൂസിക് വീഡിയോയുടെ എഡിറ്റർ. സരിഗമ തമിഴ് യൂട്യൂബ് ചാനലിൽ ആണ് ഈ ഗാനം റിലീസ് ചെയ്തിരിക്കുന്നത്. 24 മണിക്കൂറിനുള്ളിൽ മൂന്നര ലക്ഷത്തോളം കാഴ്ചക്കാരെയാണ് ഈ ഗാനത്തിന് ലഭിച്ചിരിക്കുന്നത്. 96 എന്ന ചിത്രത്തിന് ശേഷം തമിഴിൽ ദളപതി വിജയ് നായകനായ മാസ്റ്റർ എന്ന ലോകേഷ് കനകരാജ് ചിത്രത്തിലും അഭിനയിച്ച ഗൗരി കിഷൻ, മലയാളത്തിൽ സണ്ണി വെയ്ൻന്റെ നായികയായി അനുഗ്രഹീതൻ ആന്റണി എന്ന ചിത്രത്തിലും വേഷമിട്ടു.
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
This website uses cookies.