നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യയെ നായകനാക്കി സൂപ്പർഹിറ്റ് തെലുങ്ക് സംവിധായകൻ ഗോപിചന്ദ് മലിനേനി ഒരുക്കിയ വീരസിംഹ റെഡ്ഢി ബ്ലോക്ക്ബസ്റ്റർ വിജയമാണ് നേടിയത്. ബാലയ്യയുടെ കരിയറിലെ രണ്ടാമത്തെ നൂറ് കോടി ഗ്രോസ് നേടുന്ന ചിത്രമാണ് വീരസിംഹ റെഡ്ഢി. ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒരു സൂപ്പർഹിറ്റ് ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ്. ഈ ചിത്രത്തിലെ ഒരു നായികാ കഥാപാത്രത്തിന് ജീവൻ പകർന്ന മലയാളി നായികാ താരം ഹണി റോസിന്റെ നൃത്തമാണ് ഇതിന്റെ ഹൈലൈറ്റ്. ഏറെ മനോഹരിയായി, ഗ്ലാമറസ് ലുക്കിൽ ബാലയ്യക്കൊപ്പം ചുവടു വെക്കുന്ന ഹണി റോസിനെയാണ് നമ്മുക്ക് ഈ ഗാനത്തിൽ കാണാൻ സാധിക്കുന്നത്. മാ ബാവാ മനോഭാവലു എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനത്തിന് വരികൾ രചിച്ചത് രാമ ജോഗയ്യ ശാസ്ത്രിയാണ്. ചന്ദ്രിക രവിയും ഗ്ലാമറസ് വേഷത്തിൽ നൃത്തം ചെയ്യുന്ന ഈ ഗാനം ആലപിച്ചത് സാഹിതി ചഗാന്റി, സത്യ യാമിനി, രേണു കുമാർ എന്നിവർ ചേർന്നാണ്.
എസ് തമൻ സംഗീത സംവിധാനം നിർവഹിച്ച ഇതിലെ എല്ലാ ഗാനങ്ങളും സൂപ്പർ ഹിറ്റുകളാണ്. തെലുങ്കിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിച്ച വീരസിംഹ റെഡ്ഡിയിലെ പ്രകടനത്തിന് ഹണി റോസ് വലിയ കയ്യടിയാണ് നേടിയത്. അത്കൊണ്ട് തന്നെ ബാലയ്യ നായകനാവുന്ന പുതിയ ചിത്രത്തിലും ഹണി റോസ് പ്രധാന വേഷം ചെയ്യുന്നുണ്ട് എന്നാണ് സൂചന. ഋഷി പഞ്ചാബി ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് നവീൻ നൂലിയും ഇതിന് സംഘട്ടനം ഒരുക്കിയത് വെങ്കട്, റാം- ലക്ഷ്മൺ എന്നിവരുമാണ്. ബാലയ്യയുടെ കിടിലൻ സംഘട്ടനവും പഞ്ച് ഡയലോഗുകളും ഈ ചിത്രത്തിന്റെ ഹൈലൈറ്റുകളാണ്. ശ്രുതി ഹാസനും നിർണ്ണായക വേഷം ചെയ്ത ഈ ചിത്രത്തിൽ ദുനിയ വിജയ്, വരലക്ഷ്മി ശരത്കുമാർ, ചന്ദ്രിക രവി, ഹണി റോസ്, ലാൽ എന്നിവരും വേഷമിട്ടിട്ടുണ്ട്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.