മോഹൻലാൽ നായകനായ ബ്ലോക്ക്ബസ്റ്റർ മലയാള ചിത്രമായ ലൂസിഫറിന്റെ തെലുങ്ക് റീമേക്കാണ് ഗോഡ്ഫാദർ. മലയാളത്തിൽ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ഈ ചിത്രം തെലുങ്കിൽ ഒരുക്കുന്നത് മോഹൻ രാജയാണ്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ പുതിയ ടീസർ റിലീസ് ചെയ്തിരിക്കുകയാണ്. ആദ്യാവസാനം മെഗാസ്റ്റാർ ചിരഞ്ജീവി നിറഞ്ഞു നിൽക്കുന്ന ഈ ടീസറിൽ അതിഥി താരമായെത്തുന്ന സൽമാൻ ഖാനും കയ്യടി നേടുന്നു. മലയാളത്തിൽ മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളി എന്ന നായക കഥാപാത്രത്തെ തെലുങ്കിൽ ചിരഞ്ജീവി അവതരിപ്പിക്കുമ്പോൾ, പൃഥ്വിരാജ് അവതരിപ്പിച്ച സയ്ദ് മസൂദ് എന്ന അതിഥി വേഷമാണ് തെലുങ്കിൽ സൽമാൻ ഖാൻ ചെയ്യുന്നത്. മഞ്ജു വാര്യർ, ടോവിനോ തോമസ്, വിവേക് ഒബ്‌റോയ്, സായ് കുമാർ, കലാഭവൻ ഷാജോൺ, ഇന്ദ്രജിത് എന്നിവരാണ് മലയാളത്തിൽ മറ്റു കഥാപാത്രങ്ങൾക്ക് ജീവൻ നല്കിയതെങ്കിൽ തെലുങ്കിൽ ലേഡി സൂപ്പർ സ്റ്റാർ നയൻതാര, പുരി ജഗന്നാഥ്, സത്യ ദേവ്, ഹാരിഷ് ഉത്തമൻ, ജയപ്രകാശ്, സച്ചിൻ കടേക്കർ, വംശി കൃഷ്ണ, നാസർ എന്നിവരും വേഷമിട്ടിരിക്കുന്നു.
കോണിഡാല പ്രൊഡക്ഷൻ കമ്പനിയും സൂപ്പർ ഗുഡ് ഫിലിംസും ചേർന്നാണ് ഈ തെലുങ്ക് റീമേക് നിർമ്മിച്ചിരിക്കുന്നത്. ഇപ്പോൾ പുറത്തു വന്ന ടീസറിലൂടെ ചിത്രത്തിന്റെ റിലീസ് ഡേറ്റും പുറത്തു വിട്ടിട്ടുണ്ട്. ഒക്ടോബര് അഞ്ചിനാണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്. തമൻ എസ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങളൊരുക്കിയത് നീരവ് ഷായാണ്. 2019 ഇൽ റിലീസ് ചെയ്ത ലൂസിഫർ എന്ന മലയാള ചിത്രം പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു. മുരളി ഗോപി തിരക്കഥ ഒരുക്കി, ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് വൈകാതെ ആരംഭിക്കും.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്‌ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.